Advertisement

എക്സിറ്റ് പോൾ ഫലങ്ങൾ: വോട്ടെണ്ണുന്നതിന് മുൻപേ സർക്കാർ സാധ്യതകൾ തേടി കോൺഗ്രസും ബി.ജെ.പി യും

December 1, 2023
Google News 12 minutes Read

എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ വോട്ടെണ്ണുന്നതിന് മുൻപേ സർക്കാർ സാധ്യതകൾ തേടി കോൺഗ്രസും ബി.ജെ.പി യും. തൂക്കുസഭയാണെങ്കിൽ മന്ത്രിസഭ രൂപീകരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. എം.എൽ.എ മാരെ ഉടൻ സംസ്ഥാന തലസ്ഥാനത്തേക്ക് എത്തിക്കാനുള്ള നടപടികൾ കോൺഗ്രസ് ഇതിനോടകം തുടങ്ങി കഴിഞ്ഞു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാന ഘടകങ്ങൾക്ക് നിർദേശം നൽകി. അതേസമയം എല്ലാ സംസ്ഥാനങ്ങളിലും നിരീക്ഷകരെയും ദേശീയ നേത്യത്വത്തിന്റെ പ്രതിനിധിയെയും ആയയ്ക്കാനും ബി.ജെ.പി നടപടികൾ സ്വീകരിച്ചു കഴിഞ്ഞു.

അ‍ഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മധ്യപ്രദേശ് ബിജെപി നിലനിര്‍ത്തുമെന്ന് ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുമ്പോള്‍ രാജസ്ഥാനില്‍ ഇന്ത്യ ടുഡെ ആക്സിസ് മൈ ഇൻഡ്യ പോള്‍ തൂക്ക് സഭയുടെ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് പിടിക്കുമെന്ന ഭൂരിപക്ഷ പ്രവചനം മിസോറാമില്‍ ഭരണമാറ്റ സാധ്യതയും കാണുന്നു.

ഛത്തീസ്​ഗഢ്

ഇന്ത്യ ടുഡേ -ആക്‌സിസ് മൈ ഇന്ത്യ: കോൺ​ഗ്രസ്- 40-50, ബിജെപി- 36-46, മറ്റുള്ളവർ- 1-5

ഇന്ത്യാ ടിവി: ബിജെപി- 30-40, കോൺ​ഗ്രസ്- 46-56, മറ്റുള്ളവർ- 3-5

എബിപി ന്യൂസ് സി വോട്ടർ- കോൺഗ്രസ്- 41-53, ബിജെപി- 36-48, മറ്റുള്ളവർ- 4-5

ജൻകി ബാത്: കോൺ​ഗ്രസ്- 42-53, ബിജെപി- 34-45, മറ്റുള്ളവർ 0-3

ന്യൂസ്18: കോൺഗ്രസ്- 46, ബിജെപി – 41

റിപ്പബ്ലിക് ടിവി: കോൺ​ഗ്രസ്- 44-52, ബിജെപി- 34-42, മറ്റുള്ളവർ- 0-2

രാജസ്ഥാൻ

ടൈംസ് നൗ: ബിജെപി-115, കോൺ​ഗ്രസ്-65

സിഎൻഎൻ ന്യൂസ് 18: ബിജെപി- 119 കോൺഗ്രസ് 74

ജൻകി ബാത്: ബിജെപി- 100-122, കോൺ​ഗ്രസ്- 62-85, മറ്റുള്ളവർ- 14-15

ഇന്ത്യ ടുഡേ: ബിജെപി- 80-100, കോൺ​ഗ്രസ്- 86-106, മറ്റുള്ളവർ- 9-18

തെലങ്കാന

ജൻകി ബാത്: ബിആർഎസ് -40-55, കോൺ​ഗ്രസ്- 48-64, ബിജെപി- 7-13

ന്യൂസ്18: ബിആർഎസ്-58, കോൺഗ്രസ്- 52, ബിജെപി- 10

ചാണക്യ പോൾ: ബിആർഎസ്- 22–31, കോൺഗ്രസ്- 67–78, ബിജെപി- 6–9

റിപ്പബ്ലിക് ടിവി: ബിആർഎസ്- 46-56, കോൺഗ്രസ്- 58-68, ബിജെപി- 4-9, മറ്റുള്ളവർ-0-1

മധ്യപ്രദേശ്

റിപ്പബ്ലിക് ടിവി: ബിജെപി- 118-130, കോൺ​ഗ്രസ്- 97-107, മറ്റുള്ളവർ- 0-2

ജൻകി ബാത്: കോൺ​ഗ്രസ്- 102-125, ബിജെപി- 100-123, മറ്റുള്ളവർ- 0

ടിവി 9: കോൺഗ്രസ്- 111-121, ബിജെപി- 106-116, മറ്റുള്ളവർ-0

സിഎൻഎൻ ന്യൂസ് 18: കോൺഗ്രസ്- 113, ബിജെപി- 112, മറ്റുള്ളവർ- 5

ഇന്ത്യ ടുഡേ: ബിജെപി- 106–116, കോൺഗ്രസ്- 111–121, മറ്റുള്ളവർ- 0–6

മിസോറാം

ജൻകി ബാത്: എംഎൻഎഫ്- 10-14, സോറം പീപ്പിൾസ് മൂവ്മെന്റ്- 15-25, കോൺഗ്രസ്- 5-9, ബിജെപി- 0-2

ന്യൂസ്18: സോറം പീപ്പിൾസ് മൂവ്മെന്റ് – 20, എംഎൻഎഫ്- 12, കോൺഗ്രസ്- 7, ബിജെപി- 1

എബിപി: എംഎൻഎഫ്- 15-21, സോറാം പീപ്പിൾസ് മൂവ്മെന്റ്- 12-18, കോൺഗ്രസ്- 2-8, മറ്റുള്ളവർ- 0-5

Story Highlights: Assembly Elections Exit Poll results present diverse outcomes in 5 states

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here