ആലുവയിൽ മുഖ്യമന്ത്രി വരുന്ന ദിവസം സമ്മേളനവേദിക്ക് അരികിലെ കടകളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുത്; നിർദേശവുമായി പൊലീസ്

ആലുവയിൽ മുഖ്യമന്ത്രി വരുന്ന ദിവസം സമ്മേളനവേദിക്ക് അരികിലെ കടകളിൽ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്ന നിർദേശവുമായി പൊലീസ്. ഭക്ഷണം മറ്റുസ്ഥലങ്ങളിൽ ഉണ്ടാക്കി കടയിൽ വിൽക്കാം. കട ഉടമകൾക്ക് ആലുവ ഈസ്റ്റ് പൊലീസാണ് ഇതുസംബന്ധിച്ചുള്ള നോട്ടീസ് നൽകിയത്.
ആലുവയിൽ മുഖ്യമന്ത്രി എത്തുന്ന ദിവസം കടയിലെ ജീവനക്കാർ പൊലീസ് സ്റ്റേഷനിൽ നിന്ന് തിരിച്ചറിയൽ കാർഡ് വാങ്ങണമെന്നും പൊലീസ് നോട്ടീസിലുണ്ട്. തിരിച്ചറിയൽ കാർഡ് ഇല്ലാത്ത ജീവനക്കാരെ കടയിൽ അന്നേദിവസം ജോലിക്ക് നിർത്താൻ ആകില്ല എന്നാണ് പൊലീസ് നിലപാട്. ആലുവ ഈസ്റ്റ് പൊലീസ് കടക്കാർക്ക് നൽകിയ നോട്ടീസിന്റെ പകർപ്പ് 24 ന് ലഭിച്ചു.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here