Advertisement

തൃശൂർ ഇത്തവണ ആരെടുക്കും ? എം.പിയുടെ പ്രകടനം തൃപ്തികരമോ ? സർവേ ഫലം അറിയാം | 24 Survey

December 2, 2023
Google News 1 minute Read
24 mood tracker survey thrissur election

തൃശൂർ ഇത്തവണ ആരെടുക്കുമെന്ന ചോദ്യത്തിന് യുഡിഎഫ് എന്നാണ് 35% പേർ അഭിപ്രായപ്പെട്ടത്. 30% പേരെന്ന് എൽഡിഎഫും 23% പേർ ബിജെപിയെന്നും അഭിപ്രായപ്പെട്ടു. ഇക്കുറിയും സുരേഷ് ഗോപി തൃശൂരെടുക്കില്ലെന്ന് പറയുകയാണ് തൃശൂർ. ( 24 mood tracker survey thrissur election )

യുഡിഎഫിന് അനുകൂലമാണ് സർവേ പ്രകാരം തൃശൂരെങ്കിലും സിറ്റിംഗ് എംപി ടി.എൻ പ്രതാപന്റെ പ്രകടനത്തിൽ അത്ര തൃപ്തരല്ല തൃശൂരുകാർ, തൃശൂരിലെ നിലവിലെ എം.പി ടിഎൻ പ്രതാപന്റെ പ്രവർത്തനം ശരാശരിയെന്ന് വിലയിരുത്തുകയാണ് ഭൂരിഭാഗം പേരും. 41% പേരാണ് ശരാശരിയെന്ന് വിലയിരുത്തിയത്. വളരെ മികച്ചതെന്ന് 2 ശതമാനം പേർ മാത്രമേ പറയുന്നുള്ളു. മികച്ചതെന്ന് 5% പേരും അഭിപ്രയാപ്പെട്ടു. മോശം പ്രകടനമെന്ന് 24% പേരും വളരെ മോശമെന്ന് 10% പേരും അഭിപ്രായമില്ലെന്ന് 18 ശതമാനം പേരും വ്യക്തമാക്കി.

20000 സാമ്പിളുകളാണ് സർവെയ്ക്കായി കോർ(സിറ്റിസൺ ഒപ്പിനിയൻ റിസർച്ച് ആൻഡ് ഇവാലുവേഷൻ) എന്ന ഏജൻസി ശേഖരിച്ചത്. കേരളത്തിലെ 20 മണ്ഡലങ്ങളിൽ ഓരോ മണ്ഡലത്തിൽ നിന്നും ആയിരം സാമ്പിളുകൾ എന്ന വിധത്തിലാണ് സാമ്പിൾ ശേഖരണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ട്വന്റിഫോറിന്റെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സർവേ ഫലം.

Story Highlights :  US President Joe Biden announced that he will not seek reelection and endorsed Vice President and Indian-American leader Kamala Harris as his successor.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here