Advertisement

ഒന്നിന് പിറകേ ഒന്നായി പിഴച്ച രാഹുല്‍ ഗാന്ധിയുടെ തീരുമാനങ്ങള്‍; ഇങ്ങനെയുമുണ്ടോ സെല്‍ഫ് ഗോള്‍

December 3, 2023
Google News 3 minutes Read
Massive blow for Rahul Gandhi? BJP sweeps Madhya Pradesh, Rajasthan, Chhattisgarh

തെരഞ്ഞെടുപ്പ് നടന്ന നാല് സംസ്ഥാനങ്ങളില്‍ മൂന്നും കൈവിട്ട് പോയത് ഒരു തന്ത്രജ്ഞന്‍ എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ തികഞ്ഞ പരാജയം വിളിച്ചോതുന്നതാണെന്ന വിലയിരുത്തലുകള്‍ ഇത്തവണയും വന്നു. കോണ്‍ഗ്രസ് വലിയ ഷോക്ക് നേരിട്ട ഛത്തീസ്ഗഢിലും രാജസ്ഥാനിലും മധ്യപ്രദേശിലും രാഹുല്‍ ജനങ്ങളില്‍ നിന്ന് നേരിടുന്ന പ്രധാന വിമര്‍ശനം എങ്ങനെ ഇങ്ങനെ കൃത്യമായി തെറ്റായ തീരുമാനം തന്നെ തെരഞ്ഞെടുക്കാന്‍ പറ്റുന്നൂ എന്ന വിമര്‍ശനമാണ്. തന്റെ സുഹൃത്തുക്കളായ ജോതിരാദിത്യ സിന്ധ്യയേയും സച്ചിന്‍ പൈലറ്റിന്റേയും കൂടെ നിര്‍ണായക ഘട്ടത്തില്‍ നില്‍ക്കാത്തതിന്റെ ഫലം കൂടിയാണ് രാഹുലും കോണ്‍ഗ്രസും ഇപ്പോള്‍ കൊയ്യുന്നതെന്നും വിമര്‍ശനമുണ്ട്. രാജ്യമാകെ സ്‌നേഹം വിതറി രാജ്യത്തെ നടന്ന് മനസിലാക്കിയ രാഹുലിന് സ്വന്തം പാര്‍ട്ടിക്കാരെ മനസിലായിട്ടില്ലെന്നും ആഭ്യന്തര കലഹങ്ങളുടെ കാതലറിഞ്ഞ് അത് പരിഹരിക്കാന്‍ അറിയില്ലെന്നും വിമര്‍ശനങ്ങള്‍ വരുന്നുണ്ട്. (Massive blow for Rahul Gandhi? BJP sweeps Madhya Pradesh, Rajasthan, Chhattisgarh)

മധ്യപ്രദേശില്‍ കമല്‍നാഥിനൊപ്പവും ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗേലിനൊപ്പവും രാജസ്ഥാനില്‍ ഗെഹ്ലോട്ടിനൊപ്പവും നില്‍ക്കാനാണ് രാഹുല്‍ ഗാന്ധി തീരുമാനിച്ചത്. സിന്ധ്യയെ മാര്‍ച്ച് 2020ലും മധ്യപ്രദേശിനെ വീണ്ടും 2023ലും കോണ്‍ഗ്രസിന് നഷ്ടമായി. മധ്യപ്രദേശിന് സമാനമായ ആഭ്യന്തര പ്രശ്‌നങ്ങള്‍ തന്നെയാണ് ഛത്തീസ്ഗഢിലുമുണ്ടായിരുന്നത്. അവിടെ ബാഗേലും ടി എസ് സിംഗ് ഡിയോയും തമ്മില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമായിരുന്നു. 2018ല്‍ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി അവകാശവാദമുന്നയിച്ചവരില്‍ പ്രമുഖനായിരുന്നു ടി എസ് സിംഗ് ഡിയോ. എന്നാല്‍ ഭൂപേഷ് ബാഗേലിനൊപ്പം നില്‍ക്കാനായിരുന്നു രാഹുലിന്റെ തീരുമാനം. അസംതൃപ്തനായ ഡിയോയെ അനുനയിപ്പിക്കാന്‍ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ആഭ്യന്തര സംഘങ്ങള്‍ ഉണ്ടാക്കിയ കേടുപാടിനെ തീരെ കുറയ്ക്കാന്‍ ഉപകരിച്ചിട്ടില്ല.

Read more: ഒന്നിന് പിറകേ ഒന്നായി പിഴച്ച രാഹുല്‍ ഗാന്ധിയുടെ തീരുമാനങ്ങള്‍; ഇങ്ങനെയുമുണ്ടോ സെല്‍ഫ് ഗോള്‍

ഛത്തീസ്ഗഢിലും മധ്യപ്രദേശിലും വിജയിക്കുമെന്നും തെലങ്കാനയില്‍ സാധ്യതയുണ്ടെന്നുമായിരുന്നു ഫലം വരുന്നതിന് തൊട്ടുമുന്‍പ് രാഹുല്‍ ഗാന്ധി പറഞ്ഞത്. എന്നാല്‍ സാധ്യത മാത്രം പറഞ്ഞ തെലങ്കാനയില്‍ മിന്നുന്ന വിജയവും മറ്റ് സംസ്ഥാനങ്ങളില്‍ ദയനീയ പരാജയവുമാണ് കോണ്‍ഗ്രസ് ഏറ്റുവാങ്ങിയത്. ജനമനസിനെക്കുറിച്ചുള്ള രാഹുലിന്റെ എല്ലാ വിലയിരുത്തലുകളും പാളിയെന്ന വിമര്‍ശനത്തിന് ഈ പ്രസ്താവന വഴിവയ്ക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്.

മധ്യപ്രദേശില്‍ ജോതിരാദിത്യ സിന്ധ്യയെ അനുനയിപ്പിച്ച് നിര്‍ത്താന്‍ സുഹൃത്ത് കൂടിയായ രാഹുലിന് കഴിഞ്ഞില്ലെന്നത് ദൗര്‍ഭാഗ്യകരവുമാണ്. സിന്ധ്യയുടെ ഗുണ ഉള്‍പ്പെടെ 21 സീറ്റുകളുളള ഗ്വാളിയോറില്‍ സിന്ധ്യയും കുടുംബവും ശക്തമായ ബിജെപിയ്ക്ക് പിന്നില്‍ അണിനിരന്നതോടെ ബിജെപി പ്രദേശം തൂത്തുവാരുന്ന കാഴ്ചയാണ് ഇത്തവണ കാണാനായത്. മുതിര്‍ന്ന നേതാക്കളായ കമല്‍ നാഥും ഗെല്‌ഹോട്ടും വിശ്വാസം കാക്കാതിരുന്നപ്പോള്‍ പുതുമുഖമായ രേവന്ത് റെഡ്ഡി തെലങ്കാനയെ കൈപ്പിടിയിലൊതുക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. ഈ അവസരത്തില്‍ യുവാക്കളില്‍ വിശ്വാസമര്‍പ്പിച്ച് രാഹുല്‍ മുന്നോട്ടുപോകണമായിരുന്നെന്ന് നെറ്റിസണ്‍സും പറയുന്നുണ്ട്.

Story Highlights: Massive blow for Rahul Gandhi? BJP sweeps Madhya Pradesh, Rajasthan, Chhattisgarh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here