Advertisement

‘നൽകിയ വാഗ്ധാനങ്ങൾ 100 ശതമാനം പാലിച്ചിരിക്കും’; തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പ്രവർത്തകരെ അഭിവാദ്യം ചെയ് പ്രധാനമന്ത്രി

December 3, 2023
Google News 1 minute Read
narendra modi bjp election

മൂന്ന് സംസ്ഥാനങ്ങളിലെ വിജയത്തെ വൻ ആഘോഷമാക്കി ബിജെപി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ഇത് വികസിത ഭാരതത്തിന്റെ ആഹ്വാനത്തിന്റെ വിജയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അഴിമതിക്കും കുടുംബഭാഷയ്ക്കും എതിരായി നിലനിൽക്കുന്ന രാഷ്ട്രീയ പാർട്ടി ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി ബിജെപി ആസ്ഥാനത്തേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവിനെ മോദി ആരവങ്ങൾ കൊണ്ട് പ്രവർത്തകർ സ്വാഗതം ചെയ്തു. പ്രവർത്തകരെ ശിരസാൽ നമിച്ച ശേഷമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധന. വിജയം ഐതിഹാസികമാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. എല്ലാ വിഭാഗങ്ങളും ബിജെപിയെ പിന്തുണച്ചു. ബിജെപി നൽകിയ വാഗ്ദാനങ്ങൾ 100 % പാലിച്ചിരിക്കും. കാരണം ഇത് മോദിയുടെ വാഗ്ദാനമാണ്. കോൺഗ്രസിനെ മോദി കടുത്ത ഭാഷയിൽ വിമർശിച്ചു.

Read Also: ഒന്നിന് പിറകേ ഒന്നായി പിഴച്ച രാഹുല്‍ ഗാന്ധിയുടെ തീരുമാനങ്ങള്‍; ഇങ്ങനെയുമുണ്ടോ സെല്‍ഫ് ഗോള്‍

എല്ലാവർക്കും വികസനം എത്തിക്കണം അതാണ് ബിജെപിയുടെ ലക്ഷ്യം. അവസാന ആളിലും വികസനം എത്തിക്കും. ഒബിസി വിഭാഗവും ആദിവാസി വിഭാഗവും ബിജെപിക്ക് ഒപ്പമെന്ന് തെളിയിച്ച വിജയമാണിത്. 2047ൽ ഇന്ത്യ വികസിത രാജ്യമാകും. യുവാക്കളുടെ താൽപര്യത്തിന് എതിരായി പ്രവർത്തിച്ച സർക്കാർ അധികാരത്തിന് പുറത്തായി. അഴിമതി ആരോപണങ്ങളിൽ മുങ്ങിയ സർക്കാരുകളും നിലംപൊത്തി. ഭാരത് മാത കീ ജയ് ജനങ്ങൾക്ക് സേവനം ചെയ്യാനുള്ള മന്ത്രമാണ്. 2024 ൽ ഹാട്രിക് അടിക്കും. ഇന്ത്യാ സഖ്യത്തിന് മാധ്യമങ്ങളുടെ തലക്കെട്ടുകൾ ആകാൻ സാധിക്കും. ജനങ്ങളുടെ ഇടയിൽ സ്ഥാനം പിടിക്കാൻ ആകില്ല. വികസന പദ്ധതികൾക്കെതിരെ തടയിടുന്ന സമീപനമാണ് കോൺഗ്രസിന്റേത്. രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് ചിലർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. അടിസ്ഥാനമില്ലാത്ത പ്രചരണം ആണിത് എന്നും അദ്ദേഹം പറഞ്ഞു.

Story Highlights: narendra modi bjp election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here