Advertisement

‘എല്ലാ നോൺ വെജ് സ്റ്റാളുകളും ഉടനടി അടയ്ക്കുക’; രാജസ്ഥാനിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ BJP എംഎൽഎ

December 4, 2023
Google News 3 minutes Read
balmukund BJP MLA

രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം നേടിയ ബിജെപി സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരു ദിവസം പിന്നിടുന്നതിന് മുമ്പ് ബിജെപി എംഎൽഎയുടെ വിവാദ പ്രസ്താവന. റോഡിന് സമീപമുള്ള എല്ലാ നോൺ വെജ് കടകളും വൈകുന്നേരത്തോടെ അടക്കണമെന്നായിരുന്നു ബൽമുകുന്ദ് ആചാര്യയുടെ നിർദേശം.

ഹവാമഹലിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് ബൽമുകുന്ദ് ആചാര്യ. സർക്കാർ ഉദ്യോഗസ്ഥനെ വിളിച്ച ബൽമുകുന്ദ് തെരുവിൽ നോൺ വെജ് ഭക്ഷണം വിൽക്കരുതെന്ന് മുന്നറിയിപ്പ് നൽകുകയായിരുന്നു. നോൺ വെജ് ഭക്ഷണം വിൽക്കുന്ന എല്ലാ കടകളും അടക്കാൻ ഉ​​ദ്യോ​ഗസ്ഥനോട് ഫോണിലൂടെ നിർദേശിക്കുന്ന വീഡിയോ പുറത്തുവന്നു. നോൺ വെജ് ഭക്ഷണശാല ഒഴിപ്പിച്ചതിന്റെ റിപ്പോർട്ട് വൈകുന്നേരത്തിനകം തനിക് നൽകണമെന്നും എംഎൽഎ ആവശ്യപ്പെടുന്നത് വീഡിയോയിൽ നിന്ന് മനസിലാക്കാം.

‘റോഡിൽ നോൺ വെജ് പരസ്യമായി വിൽക്കാമോ? നിങ്ങൾ ഇതിനെ പിന്തുണക്കുന്നുണ്ടോ? റോഡരികിലുള്ള എല്ലാ നോൺ വെജ് കടകളും ഉടൻ പൂട്ടണം. വൈകുന്നേരത്തിനകം റിപ്പോർട്ട് എനിക്ക് നൽകണം. ഓഫീസർ ആരാണെന്നത് എനിക്ക് പ്രശ്നമല്ല’ ഫോണിലൂടെ ബൽമുകുന്ദ് പറയുന്നു.

ഇതിന് പിന്നാലെ പൊലീസ് ഉദ്യോ​ഗസ്ഥരുമായെത്തി നോൺവെജ് കടകൾ പൂട്ടിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. ജയ്പൂരിലെ ഹവാമഹൽ നിയമസഭാ സീറ്റിൽ നിന്ന് 600 വോട്ടുകൾക്കാണ് ബൽമുകുന്ദ് ആചാര്യ വിജയിച്ചത്. കോൺഗ്രസിലെ ആർ ആർ തിവാരിയെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.

Story Highlights: BJP MLA Balmukund Acharya ordered to shut down all the non-veg food stalls

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here