കേന്ദ്രഭരണം മോശം, വളരെ മോശം; രാഹുൽ ഫാക്ടർ കേരളത്തിൽ ഗുണം ചെയ്യുമെന്ന് മലപ്പുറം

കേന്ദ്രഭരണം വളരെ മോശമെന്ന് ട്വന്റിഫോറിന്റെ ലോക്‌സഭാ ഇലക്ഷൻ മൂഡ് ട്രാക്കർ സർവേ ഫലം. 35 ശതമാനം പേരും കേന്ദ്രഭരണം മോശമെന്ന് അഭിപ്രായപ്പെട്ടു. വളരെ മോശമെന്ന് അഭിപ്രായമുള്ളവർ 30 ശതമാനവുമായി തൊട്ടുപിന്നാലെയുണ്ട്. 13 ശതമാനം പേർ ശരാശരിക്കൊപ്പം നിന്നപ്പോൾ 4 ശതമാനം പേർ മികച്ചതെന്ന് അഭിപ്രായപ്പെട്ടു. വളരെ മികച്ചതെന്ന അഭിപ്രായം ആർക്കുമില്ല. 18 ശതമാനം പേർക്ക് അഭിപ്രായവുമില്ല.
രാഹുൽ ഫാക്ടർ കേരളത്തിൽ ഗുണം ചെയ്യുമെന്നാണ് മലപ്പുറം കരുതുന്നത്. 54 ശതമാനം പേർ ഈ അഭിപ്രായത്തിനൊപ്പം നിൽക്കുന്നു. 19 ശതമാനം പേർ ഗുണം ചെയ്യില്ലെന്ന് നിലപാടെടുത്തപ്പോൾ 27 ശതമാനം പേർക്ക് അഭിപ്രായമില്ല.
എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനെ കേന്ദ്രം ആയുധമാക്കുന്നുണ്ടോ എന്ന ചോദ്യത്തിൽ അഭിപ്രായം പറയാൻ 57 ശതമാനം പേരും തയ്യാറായില്ല. 31 ശതമാനം പേർ ഇല്ല എന്ന് പറഞ്ഞപ്പോൾ ഉണ്ടെന്ന് അഭിപ്രായപ്പെട്ടവർ വെറും 12 ശതമാനമാണ്. ദേശീയ തലത്തിൽ ബിജെപിക്ക് ബദലാകാൻ ഇന്ത്യ സഖ്യത്തിനു കഴിയുമെന്ന് 31 ശതമാനം പേർ അഭിപ്രായപ്പെട്ടു. 30 ശതമാനം പേർ ഇല്ല എന്ന് നിലപാടെടുത്തപ്പോൾ 39 ശതമാനം പേർക്കും അഭിപ്രായമില്ല.
Story Highlights: rahul factor center government 24 survey
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here