സംസ്ഥാന ഭരണത്തിന് ശരാശരി മാർക്കിട്ട് കൊല്ലം; കേന്ദ്രത്തിനും ശരാശരി തന്നെ; പ്രതിപക്ഷത്തിനോട ഇഷ്ടം പോര

സംസ്ഥാന ഭരണത്തിന് ശരാശരിയെന്ന് മാർക്കിട്ട് കൊല്ലം. 29% പേരാണ് ശരാശരിയെന്ന് ട്വന്റിഫോർ ലോക്‌സഭാ മൂഡ് ട്രാക്കർ സർവേയിൽ ഉത്തരം നൽകിയത്. 20% പേർ മോശമെന്നും 12% പേർ വളരെ മോശമെന്നും, 12% പേർ മികച്ചതെന്നും 2 ശതമാനം പേർ വളരെ മികച്ചതെന്നും അഭിപ്രായപ്പെട്ടു. ( kollam 24 loksabha mood tracker )
പ്രതിപക്ഷത്തിന്റെ പ്രവർത്തനം മോശമെന്നും ശരാശരിയാണെന്നും പറയുന്നവരാണ് കൊല്ലത്ത്. 29% പേരാണ് മോശമെന്നും ശരാശരിയെന്നും രേഖപ്പെടുത്തിയത്. വളരെ മികച്ചതെന്ന് 4% പേർ വ്യക്തമാക്കിയപ്പോൾ 11% പേർ വളരെ മോശമെന്ന് രേഖപ്പെടുത്തി. മികച്ചതെന്ന് പറഞ്#ത് 1% മാത്രമാണ്. 26% പേർ അഭിപ്രായം രേഖപ്പെടുത്തിയില്ല.
കേന്ദ്രത്തിന് 31% പേരാണ് ശരാശരി മാർക്ക് കൊടുത്തത്. 20% പേർ മോശമെന്നും 11% പേർ വളരെ മോശമെന്നും അഭിപ്രായപ്പെട്ടു. 8% പേർ മാത്രമാണ് മികച്ചതെന്നും 5% പേർ വളരെ മികച്ചതെന്നും വ്യക്തമാക്കി. 25% പേർ അഭിപ്രായമൊന്നും രേഖപ്പെടുത്തിയില്ല.
Story Highlights: kollam 24 loksabha mood tracker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here