Advertisement

മകന്‍ ഒളിച്ചോടിയതിന് മാതാവിനെ വിവസ്ത്രയാക്കി റോഡിലൂടെ വലിച്ചിഴച്ച് കെട്ടിയിട്ട് മര്‍ദിച്ചു

December 12, 2023
Google News 3 minutes Read
Karnataka woman stripped naked, thrashed after son elopes with girlfriend

കര്‍ണാടകയില്‍ മകന്‍ ഒളിച്ചോടിയതിന് മാതാവിനെ വിവസ്ത്രയാക്കി റോഡിലൂടെ വലിച്ചിഴച്ചതിനുശേഷം കെട്ടിയിട്ട് മര്‍ദിച്ച് ക്രൂരത. കര്‍ണാടകയിലെ ബെലഗാവിലാണ് സംഭവം. മകന്‍ പ്രണയിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് മാതാവിനെ ആക്രമിച്ചത്. ഞായറാഴ്ച നടന്ന സംഭവം ഇന്നാണ് പുറംലോകം അറിയുന്നത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് പെണ്‍കുട്ടിയും യുവാവും ഒളിച്ചോടിയത്. മര്‍ദനത്തിനിരയായ സ്ത്രീ ആശുപത്രിയില്‍ തുടരുകയാണ്. ഇവര്‍ക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് ഡോക്ടേഴ്‌സ് വ്യക്തമാക്കി. (Karnataka woman stripped naked, thrashed after son elopes with girlfriend)

സംഭവത്തില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഖേദം പ്രകടിപ്പിച്ചു. കേസില്‍ ഇതുവരെ ഏഴുപേര്‍ അറസ്റ്റിലായതാണ് വിവരം. ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.

Read Also : നിഴലായി കാവലാള്‍; മെസിക്കുവേണ്ടി മാത്രം ബോഡിഗാര്‍ഡ്; വൈറലായി യുഎസ് മുന്‍ സൈനികന്‍ യാസിന്‍ ചുക്കോ

18വയസുകാരിയായ യുവതി ഒളിച്ചോടിയ വിവരം അറിഞ്ഞയുടന്‍ ഇവരുടെ വീട്ടുകാര്‍ യുവാവിന്റെ വീട്ടിലെത്തുകയും വീട്ടിലേക്ക് അതിക്രമിച്ചുകയറുകയും വീട് തല്ലിതകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് മാതാവിനെ വിവസ്ത്രയാക്കുകയും റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോകുകയും തൊട്ടടുത്തുള്ള ഒരു പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിക്കുകയുമായിരുന്നു.

Story Highlights: Karnataka woman stripped naked, thrashed after son elopes with girlfriend

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here