നാട്ടുകാരുടെ പ്രതിഷേധത്തിനിടെ നരഭോജിക്കടുവയെ കുപ്പാടിയിലേക്ക് മാറ്റി
വാകേരിയില്‍ പ്രജീഷിന്റെ മരണത്തിന് കാരണക്കാരനായി നരഭോജിക്കടുവയെ കുപ്പാടി മൃഗപരിശീലനകേന്ദ്രത്തിലേക്ക് മാറ്റി. കടുവയെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനിടയിലാണ് കടുവയെ താത്ക്കാലികമായി മാറ്റിയത്. (vakeri man-eater tiger shifted to Kuppady)
പ്രജീഷിന്റെ മരണത്തിന്റെ പത്താം നാളാണ് നരഭോജിക്കടുവ കെണിയിലായത്. മൃതദേഹം കിടന്നിരുന്ന കൂടല്ലൂര്‍ കോളനിക്കവലയിലെ തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ തൃശ്ശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ഉടന്‍ മാറ്റും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയ്ക്കായി പ്രത്യേക ഐസൊലേഷന്‍ സൗകര്യം ഒരുക്കി.
Read Also : ലോക ഫുട്‌ബോളിലെ ‘എട്ടാം’ അത്ഭുതം; വീണ്ടും ബാലൺ ദ് ഓറിൽ മുത്തമിട്ട് മെസി
വെടിവെച്ച് കൊല്ലാതെ കടുവയെ കൊണ്ടുപോകാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞാണ് നാട്ടുകാര്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയത്. കടുവയെ ജീവനോടെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ നിലപാടെടുക്കുകയായിരുന്നു. എന്നാല്‍ വെടിവച്ച് കൊല്ലാനാകില്ലെന്ന് വനംവകുപ്പും അറിയിച്ചു. കലൂര്‍കുന്നില്‍ കടുവയ്ക്കായി കൂട് സ്ഥാപിച്ചെങ്കിലും പിടിതരാതെ കറങ്ങി നടക്കുകയായിരുന്നു. യുവകര്‍ഷകന്‍ പ്രജീഷിനെ കടുവ കൊല്ലപ്പെടുത്തിയിരുന്നു. ഇന്നലെ സ്ഥാപിച്ച കൂടിന് സമീപം കടുവ എത്തിയിരുന്നെങ്കിലും ആളുകളെ ആക്രമിക്കാന്‍ ശ്രമിക്കുകയാണുണ്ടായത്.വീട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിച്ച് കടുവ ഇരുട്ടില്‍ മറഞ്ഞു. അഞ്ച് കൂടുകളും 35 ക്യാമറകളുമാണ് പ്രദേശത്ത് സ്ഥാപിച്ചിരുന്നത്.
Story Highlights: vakeri man-eater tiger shifted to Kuppady
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here