Advertisement

‘ഗവർണർ സ്വന്തം പദവിയുടെ ഡിഗ്നിറ്റി കളഞ്ഞ്, കൊച്ചു കുട്ടികളോട് മത്സരബുദ്ധി സൂക്ഷിക്കുന്ന ഒരാളായി മാറി’ : ഡോ.ആർ ബിന്ദു

December 20, 2023
Google News 2 minutes Read
minister r bindu against governor 24 exclusive

ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി പ്രോ ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. ചാൻസലർ കൂടിയായ ഗവർണർ സ്വന്തം പദവിയുടെ ഡിഗ്നിറ്റി കളഞ്ഞ്, കൊച്ചു കുട്ടികളോട് മത്സരബുദ്ധി സൂക്ഷിക്കുന്ന ഒരാളായി മാറിയെന്ന് മന്ത്രി ആർ ബിന്ദു ട്വന്റിഫോറിനോട് പറഞ്ഞു. ( minister r bindu against governor 24 exclusive )

‘ഗവർണർ എന്ന് പറഞ്ഞാൽ സ്റ്റേറ്റിനെ സംബന്ധിച്ച് ഭരണഘടനാപരമായ ഏറ്റവും ഉയർന്ന ഉത്തരവാദിത്തമാണ്. സർവകലാശാലകളെ സംബന്ധിച്ച് ചാൻസലർ സ്ഥാനവും ഉന്നതമായ പദവിയാണ്. ആ പദവിയുടെ ഡിഗ്നിറ്റി സൂക്ഷിക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്. ഇത് കളഞ്ഞ് കുളിച്ച് കൊച്ചു കുട്ടികളോട് മത്സരബുദ്ധി സൂക്ഷിക്കുന്ന ഒരാളായി ഗവർണർ മാറിയത് ഖേദകരം’- മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരുമായി നിലിർത്തേണ്ട ഡിപ്ലോമാറ്റിക് ബന്ധം ഗവർണർ എന്നോ ഉപേക്ഷിച്ചുവെന്ന് ആർ ബിന്ദു പറയുന്നു. സംഘപരിവാർ അജണ്ഡ നടപ്പാക്കാൻ വേണ്ടിയാണ് നിയമിതനായെന്ന പോലെയാണ് ഗവർണർ പെരുമാറുന്നത്. കോഴിക്കോട് നഗരത്തിൽ ഓടി നടന്ന് കാട്ടിക്കൂട്ടിയത് ഗവർണർ പദവിക്കോ ചാൻസലർ പദവിക്കോ യോജിച്ചതല്ല. സംസ്ഥാന ഭരണത്തെ കോർണർ ചെയ്യാൻ തന്ത്രങ്ങൾ മെനയുകയാണ് ഗവർണറെന്നും ഗവർണറെ മാറ്റാൻ സംസ്ഥാന സർക്കാർ കത്തെഴുതുന്നത് നിവർത്തികേട് കൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights : minister r bindu against governor 24 exclusive

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here