കാര്‍ ഡ്രൈവറെ കുടുംബത്തിന് മുന്നിലിട്ട് ക്രൂരമായി മര്‍ദിച്ച് ബസ് ജീവനക്കാര്‍; ദൃശ്യങ്ങള്‍ ട്വന്റിഫോറിന്

കോഴിക്കോട് ദേവനന്ദ ബസ്സിലെ ജീവനക്കാരന്‍ കാര്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ചു. കുടുംബത്തിനൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന സാജിദ് എന്നയാളാണ് ക്രൂരമര്‍ദനം നേരിട്ടത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. സാജിദിനെ ബസ് ജീവനക്കാര്‍ മര്‍ദിക്കുന്നതും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന സ്ത്രീകള്‍ നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. മതിയാക്കൂ എന്ന് കാറിലുള്ളവര്‍ കരഞ്ഞുപറഞ്ഞിട്ടും കാര്‍ ഡ്രൈവറെ ബസ് ജീവനക്കാര്‍ നിര്‍ത്താതെ മര്‍ദിക്കുകയായിരുന്നു. (Bus employees beat car driver at Kozhikode)
ഇന്ന് സന്ധ്യയോടെയാണ് സംഭവം നടന്നത്. ഒരു പ്രകോപനവുമില്ലാതെയാണ് കാര്‍ ബസ് വട്ടംവച്ച് തടഞ്ഞ് തന്നെ ഡോര്‍ തുറന്ന് വലിച്ചിറക്കി ബസ് ജീവനക്കാര്‍ മര്‍ദിച്ചതെന്ന് സാജിദ് ട്വന്റിഫോറിനോട് പറഞ്ഞു. ഒരു മരണവീട്ടില്‍ നിന്ന് കുടുംബത്തിനൊപ്പം മടങ്ങുകയായിരുന്നു സാജിദ്. സാജിദിന്റെ മാതാവുള്‍പ്പെടെ നാല് സ്ത്രീകള്‍ വാഹനത്തിലുണ്ടായിരുന്നു. ഇവരുടെ കണ്‍മുന്നിലിട്ടാണ് സാജിദിനെ ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ചത്.
Story Highlights: Bus employees beat car driver at Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here