Advertisement

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് സർക്കാർ പരിപാടിയാക്കുന്നു, രാഷ്ട്രീയവൽക്കരിക്കാൻ ശ്രമം; സീതാറാം യെച്ചൂരി

December 26, 2023
Google News 2 minutes Read

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് സർക്കാർ പരിപാടിയാക്കി മാറ്റുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും എല്ലാം പരിപാടിയിൽ പങ്കെടുക്കുന്നു. ഭരണഘടനയിൽ സർക്കാരുകൾ നിഷ്പക്ഷമായിരിക്കണമെന്നത് ലംഘിക്കപ്പെടുകയാണെന്ന് യെച്ചൂരി പറഞ്ഞു. ചടങ്ങ് രാഷ്ട്രീയവൽക്കരിക്കുകയാണെന്നും ഇതാണ് ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തീരുമാനിക്കാൻ കാരണമെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷ പാർട്ടികളിൽ കൂട്ടായ തീരുമാനങ്ങൾ ഈ വിഷയത്തിൽ ഇല്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

അയോധ്യക്ഷണം നിരസിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ വിഎച്ച്പി രംഗത്തുവന്നതിന് പിന്നാലെയാണ് സീതാറാം യെച്ചൂരിയുടെ പ്രതികരണമുണ്ടായത്. ഭഗവാൻ രാമനെയും സ്വന്തം പേരിനെയും യെച്ചൂരി വെറുക്കുന്നുണ്ടോ എന്ന് വിഎച്ച്പി ചോദിച്ചിരുന്നു.

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പ്രതിപക്ഷ പാർട്ടി നേതാക്കൾക്ക് ക്ഷേത്ര നിർമ്മാണ കമ്മിറ്റി ക്ഷണം നൽകിയിരുന്നു. ചടങ്ങിലേക്ക് ക്ഷണം ലഭിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അത് നിരസിച്ചു. ഇതിനെതിരെയാണ് രൂക്ഷ വിമർശന ഉന്നയിച്ച വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തിയത്. സീതാറാം യെച്ചൂരി ഭഗവാൻ രാമനെയും സ്വന്തം പേരിനെയും വെറുക്കുന്നുണ്ടോയെന്ന് വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ എക്സിലെ കുറിപ്പിലൂടെ ചോദിച്ചു.തങ്ങൾ മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നുവെന്നും മതപരമായ പരിപാടിയെ ചില രാഷ്ട്രീയവൽക്കരിക്കുന്നുവെന്നും സിപിഐഎം പി ബി അംഗം ബ്യന്ദ കാരാട്ട് മറുപടി നൽകി .

Read Also : ‘രാമനെയും സ്വന്തം പേരിനെയും യെച്ചൂരി വെറുക്കുന്നുണ്ടോ?’; അയോധ്യക്ഷണം നിരസിച്ചതിനെതിരെ വിഎച്ച്പി

ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി,സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയ പ്രതിപക്ഷ പാർട്ടി നേതാക്കൾക്കാണ് ക്ഷണം നൽകിയിരുന്നത്.

Story Highlights: Ram Temple event becoming instrument of political gain, Yechury

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here