‘മഹാനായ മനുഷ്യൻ, ഏറ്റവും നല്ല സുഹൃത്ത്’; വിജയകാന്തിനെ അനുസ്മരിച്ച് മമ്മൂട്ടിയും മോഹൻലാലും
നടൻ വിജയകാന്തിന് അനുശോചനം അറിയിച്ച് മമ്മൂട്ടിയും മോഹൻലാലും. വിജയകാന്തിപ്പോൾ നമ്മോടുകൂടിയില്ല, എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു. ഒരു മികച്ച നടൻ, അത്ഭുതകരമായ മനുഷ്യൻ. അദ്ദേഹത്തിന്റെ നഷ്ടം സിനിമാ പ്രവർത്തകർക്കും സിനിമാ പ്രേമികൾക്കും വ്യക്തിപരമായി എനിക്കും ആഴത്തിലേൽക്കുന്നതാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്റെ ഹൃദയംഗമമായ അനുശോചനമെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.(Mammootty and Mohanlal Remembers Vijayakanth)
മഹാനടന്റെയും നീതിമാനായ രാഷ്ട്രീയക്കാരന്റെയും ദയാലുവായ മനുഷ്യന്റെയും ആത്മാവിന് ശാന്തി നേരുന്നു എന്നായിരുന്നു മോഹൻലാൽ അനുശോചിച്ചത്. വിജയകാന്തിന്റെ അഭിനയം ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നിരുന്നു എന്നും തമിഴ് സിനിമാ ലോകത്തെ ഇതിഹാസമായിരുന്നു വിജയകാന്ത് എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അനാരോഗ്യത്തെത്തുടർന്ന് ഏറെക്കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. വിജയകാന്തിന്റെ സാന്നിധ്യത്തിൽ അടുത്തിടെ നടന്ന പാർട്ടി സമ്മേളനത്തിൽ ഭാര്യയും പാർട്ടി ട്രഷററുമായ പ്രേമലത ജനറൽ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.
Story Highlights: Mammotty and Mohanlal Remembers Vijayakanth
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here