താമസിക്കുന്ന സ്ഥലത്ത് മാത്രം അനുമതി; ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിൽ കർശന നിയന്ത്രണവുമായി സംസ്ഥാന സർക്കാർ

ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസിൽ കർശന നിയന്ത്രണവുമായി സംസ്ഥാന സർക്കാർ. ഡോക്ടേഴ്സ് താമസിക്കുന്ന സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസിന് അനുമതിയുള്ളൂ. സംസ്ഥാനത്തെ മെഡിക്കൽ കോളജുകൾ ഒഴികെയുള്ള എല്ലാ ആശുപത്രികളിലെയും ഡോക്ടേഴ്സിൻ്റെ സ്വകാര്യ പ്രാക്ടീസിന് കർശന നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു.
ഡോക്ടർ താമസിക്കുന്ന സ്ഥലമാണെന്ന് വ്യക്തമാക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിയുടെ റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് ആരോഗ്യ വകുപ്പിൽ ഹാജരാക്കണം. ആശുപത്രി, മെഡിക്കൽ സ്റ്റോറുകൾ എന്നിവയോടും ചേർന്നും, വാണിജ്യ സമുച്ചയങ്ങളിലും ഉൾപ്പടെ നടത്തുന്ന സ്വകാര്യ പ്രാക്ടീസിന് പിടി വീഴും. അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകും.
Story Highlights: doctor practice new guidelines kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here