Advertisement

ഗവർണുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ; സംസ്ഥാന സർക്കാരിന് പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് ഗവർണർ

December 30, 2023
Google News 2 minutes Read
mk stalin held meeting with governor rn ravi

തമിഴ്‌നാട്ടിൽ ഗവർണർ സർക്കാർ രൂക്ഷമായി തുടരുന്നതിനിടെ, ഗവർണർ ആർഎൻ രവിയും മുഖ്യമന്ത്രി എം കെ സ്റ്റാലിനും കൂടികാഴ്ച്ച നടത്തി. രാജ്ഭവനിൽ നടന്ന കൂടികാഴ്ച നാൽപത് മിനിറ്റ് നീണ്ടു. ( mk stalin held meeting with governor rn ravi )

ഗവർണറുടെ പരിഗണനയ്ക്കായി നൽകിയ ബില്ലുകളുടെ നിലവിലെ അവസ്ഥ സംബന്ധിച്ച കത്ത്, ഗവർണർ കൈമാറിയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അറിയിച്ചു. കൂടികാഴ്ച സൗഹാർദ്ദപരമായിരുന്നുവെന്നും സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയെന്നും അഭിപ്രായങ്ങൾ ഇരുവരും തമ്മിൽ പങ്കുവച്ചുവെന്നും രാജ് ഭവൻ അറിയിച്ചു.

ഭരണഘടനയുടെ പരിധിക്കുള്ളിൽ നിന്ന് സംസ്ഥാന സർക്കാരിന് പിന്തുണ തുടർന്നും ഉണ്ടാകുമെന്ന് ആർ എൻ രവി, എംകെ സ്റ്റാലിന് ഉറപ്പുനൽകി. സംസ്ഥാനത്തിന്റെ ക്ഷേമത്തിനായി മുഖ്യമന്ത്രിയുമായി ഇടയ്ക്കിടെയുള്ള കൂടികാഴ്ച അനിവാര്യമാണെന്ന് ഗവർണർ അഭിപ്രായപ്പെട്ടു.

Story Highlights: mk stalin held meeting with governor rn ravi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here