Advertisement

‘സൗജന്യങ്ങൾ ഒഴിവാക്കണം’; സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് കേന്ദ്രം, സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

January 1, 2024
Google News 1 minute Read
Centre cautions against 'freebies'

സംസ്ഥാന സർക്കാരുകൾ സൗജന്യങ്ങൾ വാരിക്കോരി നൽകുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രം. ഇത്തരം നടപടി വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ധനമന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തിലാണ് ഈ നിർദ്ദേശം നല്‍കിയത്.

രാജ്യം സുപ്രധാന പൊതുതെരഞ്ഞെടുപ്പിലേക്ക് കടക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക നില കണക്കിലെടുത്തു കൊണ്ടു മാത്രമേ സൗജന്യ വാദ്ഗാനങ്ങള്‍ പ്രഖ്യാപിക്കാവൂ. മൂലധന നിക്ഷേപം വര്‍ധിപ്പിക്കണം. സാമ്പത്തിക സ്ഥിതി സംസ്ഥാനങ്ങള്‍ തന്നെ മാനേജ് ചെയ്യണം. ബജറ്റിന് പുറത്തെ കടമെടുപ്പിനെക്കുറിച്ചും സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചെലവ് നിയന്ത്രിക്കാത്തതും കടമെടുപ്പ് വര്‍ധിച്ചതും മൂലം ശ്രീലങ്കയും പാകിസ്ഥാനും സാമ്പത്തിക തകര്‍ച്ച നേരിട്ടത് ധനമന്ത്രാലയം ഉദാഹരണമായി ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം അടക്കം സാമൂഹ്യക്ഷേമ രംഗത്തെ സൗജന്യങ്ങള്‍ നല്‍കാം. എന്നാല്‍ സൗജന്യമായി വെള്ളവും വൈദ്യുതിയും നല്‍കുന്നത് അനാവശ്യ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് ധനമന്ത്രാലയം പറയുന്നു.

Story Highlights: Centre cautions against ‘freebies’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here