‘ആന്റണി രാജുവുമായി ഒരു പിണക്കവുമില്ല’; നഷ്ടത്തിലോടുന്ന കെഎസ്ആര്‍ടി സര്‍വീസുകള്‍ നിര്‍ത്തലാക്കുമെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കും. നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തലാക്കുമെന്നും മന്ത്രി പറഞ്ഞു. (Minister K B Ganesh Kumar on his plans for KSRTC)
സെക്രട്ടേറിയറ്റ് അനക്‌സിലെ ഓഫീസിലെത്തി ചുമതലയേറ്റ ശേഷമാണ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ മാധ്യമങ്ങളെ കണ്ടത്. കെ എസ് ആര്‍ ടി സിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് മന്ത്രി ആവര്‍ത്തിച്ചു. കെഎസ്ആര്‍ടിസി കൂടുതല്‍ ജനകീയമാക്കും. നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Read Also : ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത പണം തട്ടി; CPIM ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പരാതി
മുന്‍മന്ത്രി ആന്റണി രാജുവുമായി ഒരു പിണക്കുവുമില്ലെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്കെതിരായ പരാതികള്‍ പരിഹരിക്കാന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിങ്കള്‍ മുതല്‍ വ്യാഴം വരെ ഓഫീസില്‍ തന്നെ ഉണ്ടാകുമെന്നും പൊതുപരിപാടികളില്‍ അധികം പങ്കെടുക്കില്ലെന്നും എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
Story Highlights: Minister K B Ganesh Kumar on his plans for KSRTC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here