Advertisement

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ; ഒരുലക്ഷം തിരുപ്പതി ലഡ്ഡു അയോധ്യയിൽ വിതരണം ചെയ്യും

January 6, 2024
Google News 3 minutes Read

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രത്തിന് ഒരു ലക്ഷം ലഡു സമർപ്പിക്കാനൊരുങ്ങി തിരുമല തിരുപ്പതി ദേവസ്വം. ലഡു ഭക്തർക്ക് വിതരണം ചെയ്യുമെന്നും തിരുപ്പതി ദേവസ്വം അറിയിച്ചു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.(1 lakh Tirupati laddu for Lord Ram devotees in Ayodhya)

25 ഗ്രാം വീതം ഭാരമുള്ള ലഡുകളാണ് രാമക്ഷേത്രത്തിന് സമർപ്പിക്കുന്നത്. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എവി ധർമ റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് പങ്കെടുക്കാനെത്തുന്ന എല്ലാ ഭക്തർക്കും ലഡു നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ജനുവരി 22-ന് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പേർ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കും. വിശിഷ്ട വ്യക്തികളുടെ വരവ് കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങളാണ് അയോദ്ധ്യയിൽ സജ്ജമാക്കിയിരിക്കുന്നത്.

Story Highlights: 1 lakh Tirupati laddu for Lord Ram devotees in Ayodhya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here