Advertisement

‘ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ എം.ടി വരേണ്ടതില്ല’; ജി സുധാകരൻ

January 16, 2024
Google News 1 minute Read
G Sudhakaran against MT Vasudevan Nair

സാഹിത്യകാരൻ എം.ടി വാസുദേവൻ നായരെ രൂക്ഷമായി വിമർശിച്ച് സിപിഐഎം നേതാവ് ജി സുധാകരൻ. ഭരണം കൊണ്ട് മാത്രം ഒരു പ്രശ്നവും തീരില്ല, സമരവും വേണം. ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ എം.ടി വരേണ്ടതില്ല. എം.ടി പറഞ്ഞപ്പോൾ ആറ്റം ബോംബ് വീണു എന്ന് പറഞ്ഞ് ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും ജി സുധാകരൻ.

എം.ടി എന്തോ പറഞ്ഞപ്പോൾ ചിലർക്ക് ഭയങ്കര ഇളക്കം. ചില സാഹിത്യകാരൻമാർക്ക് ഉൾവിളിയുണ്ടായി. പറയാനുള്ളത് പറയാതെ എം.ടി പറഞ്ഞപ്പോൾ പറയുന്നു. ഇതു തന്നെ ഭീരുത്വമാണ്. എം.ടി പറഞ്ഞത് ഏറ്റു പറഞ്ഞ് സാഹിത്യകാരൻമാർ ഷോ കാണിക്കുന്നു. വിഷയത്തിൽ ടി പദ്മനാഭൻ മാത്രം പ്രതികരിച്ചില്ല. സർക്കാരിനോട് അല്ല എം.ടി പറഞ്ഞത്. നേരത്തെയും ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും ജി സുധാകരൻ.

താൻ പറയുന്നത് അച്ചടക്ക ലംഘനമല്ല, പാർട്ടി നയങ്ങളാണ്. ആലപ്പുഴ ജില്ലയിൽ വി.എസ് കഴിഞ്ഞാൽ പാർട്ടി അംഗത്വത്തിൽ സീനിയറാണ് താൻ. തനിക്ക് 60 വർഷമായി പാർട്ടി അംഗത്വമുണ്ടെന്നും, വി.എസിന് 85 വർഷമായി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Story Highlights: G Sudhakaran against MT Vasudevan Nair

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here