ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ അസമിലേത് : രാഹുൽ ഗാന്ധി

അഞ്ചാം ദിവസത്തേക്ക് കടന്ന ഭാരത് ജോഡോ ന്യായ് യാത്ര അസമിലെ പര്യടനം ആരംഭിച്ചു. ഏറ്റവും അഴിമതി നിറഞ്ഞ സർക്കാർ അസമിലേതെന്ന് രാഹുൽ ഗാന്ധി യാത്രയ്ക്കിടെ കുറ്റപ്പെടുത്തി. ( most corrupt govt is in assam says rahul gandhi )
മണിപ്പൂരും നാഗാലാൻഡ് പൂർത്തിയാക്കിയ ഭാരത് ജോഡോ ന്യായ യാത്ര, അഞ്ചാം ദിവസം ഹലുവാറ്റിംഗിൽ നിന്നാണ് 8 ദിവസം നീണ്ടുനിൽക്കുന്ന അസം പര്യടനം ആരംഭിച്ചത്. അസമിൽ 17 ജില്ലകളിലായി 833 കിലോമീറ്റർ യാത്ര സഞ്ചരിക്കും. ജനങ്ങളെ ഒന്നിപ്പിക്കുന്നതിനോടൊപ്പം, നീതി ഉറപ്പാക്കാൻ കൂടി ലക്ഷ്യം വെച്ചാണ് യാത്രയെന്നു പറഞ്ഞ രാഹുൽ ഗാന്ധി, രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണ് അസം ഭരിക്കുന്നത് എന്ന് കുറ്റപ്പെടുത്തി.
അതേസമയം, യാത്ര കടന്ന് പോകുന്ന ശിവ സഗറിൽ നാടകീയ പ്രതിഷേധ വുമായി അസം യൂത്ത് കോൺഗ്രസിന്റെ മുൻ അധ്യക്ഷ അങ്കിത ദത്ത രംഗത്ത് വന്നു. നീതി തേടിയതിനാണ് തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയതെന്ന് അങ്കിത ആരോപിച്ചു.
അങ്കിതയുടെ പ്രതിഷേധത്തിന് പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഭാരത് ന്യായ യാത്രയിൽ ജനപങ്കാളിത്തം കുറയ്ക്കാൻ അസം സർക്കാർ ശ്രമിക്കുന്നതായും കോൺഗ്രസിന് ആക്ഷേപമുണ്ട്.
Story Highlights: most corrupt govt is in assam says rahul gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here