സ്ത്രീധനമായി ‘സ്‌കോർപിയോ’ നൽകിയില്ല; യുപിയിൽ ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്
‘സ്‌കോർപിയോ’ കാർ സ്ത്രീധനമായി നൽകാത്തതിൻ്റെ പേരിൽ യുവാവ് ഭാര്യയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. മുത്തലാഖ് നിരോധന നിയമപ്രകാരം ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു.
മുസ്ലീം ആചാരപ്രകാരം 2015 ലായിരുന്നു വിവാഹം. അന്ന് സ്ത്രീധനമായി 15 ലക്ഷം രൂപ നൽകിയിരുന്നു. വിവാഹ ശേഷം കൂടുതൽ പണം ആവശ്യപ്പെട്ട് ഭർത്താവും ഭർതൃവീട്ടുകാരും ഉപദ്രവിക്കാൻ തുടങ്ങി. ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. ജൂലൈയിൽ വീട്ടിൽ നിന്ന് പുറത്താക്കിയെന്നും യുവതി പരാതിയിൽ പറയുന്നു.
താൻ ഇപ്പോൾ മാതാപിതാക്കളുടെ വീട്ടിലാണ് താമസിക്കുന്നത്. അടുത്തിടെ ഭർത്താവ് തന്നെ സന്ദർശിക്കുകയും, സ്‌കോർപിയോ കാർ സ്ത്രീധനമായി ആവശ്യപ്പെട്ട് വഴക്കുണ്ടാക്കുകയും ചെയ്തു. നൽകില്ലെന്ന് പറഞ്ഞതോട് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചെന്നും യുവതി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
Story Highlights: UP man gives triple talaq to wife after dowry demand for Scorpio not met
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here