Advertisement

കേന്ദ്രത്തിനെതിരെ രാജ്യവ്യാപക സമരത്തിന് DYFI

January 21, 2024
Google News 1 minute Read

കേന്ദ്രത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോപത്തിനൊരുങ്ങി DYFI. മനുഷ്യചങ്ങല കേരള ചരിത്രത്തിലെ പുതിയ അധ്യായമെന്ന വി കെ സനോജ് വ്യക്തമാക്കി. ഇരുപത് ലക്ഷം പേർ ഇന്നലത്തെ മനുഷ്യ ചങ്ങലയിൽ പങ്കെടുത്തുവെന്ന് സനോജ് പറഞ്ഞു. റെയില്‍വേ യാത്രാദുരിതം, കേന്ദ്രത്തിന്റെ നിയമന നിരോധനം, സംസ്ഥാനത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധം എന്നിവയില്‍ പ്രതിഷേധിച്ചാണ് മനുഷ്യച്ചങ്ങല.

കേന്ദ്രത്തിന്റെ അവഗണന കേരളത്തിലെ എല്ലാ ജനങ്ങളെയും ബാധിച്ചുവെന്നും കുട്ടികളുടെ ഉച്ചഭക്ഷണത്തെ ഉള്‍പ്പെടെ ബാധിക്കുന്നു, ഇനിയും സഹിക്കണോ കേന്ദ്രത്തിന്റെ ഈ അവഗണനയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതികരിച്ചു.

കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലെ തീര്‍ത്തത്. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന്‍ മുതല്‍ തലസ്ഥാനത്ത് രാജ്ഭവന്‍ വരെ ലക്ഷങ്ങളാണ് മനുഷ്യച്ചങ്ങലയില്‍ അണിനിരന്നത്. കാസര്‍ഗോഡ് എഎ റഹീം മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയായപ്പോള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ തിരുവനന്തപുരത്ത് അവസാന കണ്ണിയായി.

സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, കേന്ദ്രകമ്മറ്റിയംഗങ്ങളായ വിജയരാഘവന്‍, എം എ ബേബി, തോമസ് ഐസക്, സംവിധായകന്‍ ആഷിഖ് അബു അടക്കം ചങ്ങലയുടെ ഭാഗമായി. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും വീണ വിജയനും തലസ്ഥാനത്ത് രാജ്ഭവന് മുന്നില്‍ ചങ്ങലയില്‍ കണ്ണിയായി.

Story Highlights: DYFI for nationwide strike against Centre

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here