ബജറ്റ് സമ്മേളനം; പ്രതിപക്ഷ എംപിമാരുടെയും സസ്പെൻഷൻ പിൻവലിക്കുമെന്ന് പ്രഹ്ലാദ് ജോഷി

പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് മുമ്പ് എല്ലാ പ്രതിപക്ഷ എംപിമാരുടെയും സസ്പെൻഷൻ പിൻവലിക്കുമെന്ന് പാർലമെൻ്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സർവകക്ഷി യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ലോക്സഭാ സ്പീക്കറുടെയും രാജ്യസഭാ ചെയർമാനുടെയും അധികാരപരിധിയിലുള്ള വിഷയമാണിത്. എംപിമാരുടെയും സസ്‌പെൻഷൻ പിൻവലിക്കാൻ ബന്ധപ്പെട്ട പ്രിവിലേജ്ഡ് കമ്മിറ്റികളുമായി സംസാരിക്കണമെന്ന് സർക്കാരിനുവേണ്ടി ഇരുവരോടും അഭ്യർത്ഥിച്ചു. രണ്ടുപേരും സമ്മതിച്ചു. സസ്പെൻഷനിലായ എല്ലാ എംപിമാരും നാളെ മുതൽ സഭയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർലമെൻ്റ് ശീതകാല സമ്മേളനത്തിൽ 14 പ്രതിപക്ഷ എംപിമാരെ (ലോക്സഭയിൽ നിന്നുള്ള 13 പേരും രാജ്യസഭയിൽ നിന്നുള്ള 1 ഒരാളും) സസ്പെൻഡ് ചെയ്തിരുന്നു. സഭാനടപടികൾ തടസ്സപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഡിസംബർ 13ന് പാർലമെൻ്റിൽ നടന്ന സുരക്ഷാ വീഴ്ചയെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സഭയിൽ ബഹളമുണ്ടായത്.
Story Highlights: Suspension of all opposition MPs to be revoked ahead of Budget session
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here