വയനാട്ടെ കടുവയ്ക്കായി കൂട് സ്ഥാപിച്ചു; കൂട് കടുവ എത്തിയ പശുത്തൊഴുത്തിനടുത്ത്

വയനാട് പുല്‍പ്പള്ളി താന്നിതെരുവില്‍ കടുവയ്ക്കായി കൂട് സ്ഥാപിച്ച് വനം വകുപ്പ്. രാത്രിയാണ് കടുവ എത്തിയ പശുത്തൊഴുത്തിനടുത്ത് കൂടു വച്ചത്. കൂടു വെക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ചിതലയം റേഞ്ച് ഓഫീസില്‍ ഉപരോധസമരം നടത്തിയിരുന്നു. തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവനുസരിച്ച് ആണ് ഇന്നലെത്തന്നെ കൂട് സ്ഥാപിച്ചത്. (Forest department set up cage for Wayanad Tiger)
താഴത്തേടത്ത് ശോശാമ്മയുടെ വീട്ടിലെ പശുക്കിടാവിനെയാണ് കടുവ കൊന്നത്. ഈ പ്രദേശത്ത് നേരത്തെയും കടുവ പശുവിനെ കൊന്നിട്ടുണ്ട്. പുല്‍പ്പള്ളി ,മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ അടുത്തിടെയായി കടുവാ സാന്നിധ്യം തുടര്‍ച്ചയായി ഉണ്ട്.
Read Also : Union Budget 2024; 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ
തൊഴുത്തിന്റെ പിറകില്‍ കെട്ടിയ പശുക്കിടാവിനെയാണ് ഇന്ന് കടുവ കടിച്ചുകൊന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീട്ടുകാര്‍ ബഹളം വെച്ചതോടെ കടുവ കൃഷിയിടത്തിലേക്ക് ഓടി.പശുക്കിടാവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴാണ് കടുവ പശുക്കിടാവിനെ വലിച്ചിഴച്ചുകൊണ്ടു പോകുന്നത് കണ്ടത്.
Story Highlights: Forest department set up cage for Wayanad Tiger
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here