Advertisement

വൻകിട ഏജന്റുമാർക്ക് നൽകുന്ന ലോട്ടറി എണ്ണം കുറച്ച് ഈ ടിക്കറ്റുകൾ ഭിന്നശേഷി ഏജൻ്റുമാർക്ക് നൽകാൻ തീരുമാനം [ട്വന്റി ഫോർ ഇംപാക്ട്]

February 2, 2024
Google News 1 minute Read
more lottery tickets to disabled agents

വൻകിട ഏജന്റുമാർക്ക് നൽകുന്ന ലോട്ടറി എണ്ണം കുറക്കാൻ വകുപ്പ് തീരുമാനം. ഈ ടിക്കറ്റുകൾ കൂടി ഭിന്നശേഷിക്കാരായ ഏജന്റുമാർക്ക് നൽകും. ഒന്നാം സ്ലാബ് ആയ 8425നുമേൽ ടിക്കറ്റ് എടുക്കുന്നവരിൽ നിന്നാണ് കുറവ് വരുത്തുക. ഇവർക്ക് നൽകുന്ന ടിക്കറ്റിൽ ഒരു ശതമാനം കുറവ് വരുത്തി അത് ഭിന്നശേഷിക്കാർക്ക് നൽകും.

പാലക്കാട് മാത്രം 7886 ഏജന്റുമാരിൽ 179 പേർക്ക് മാത്രമാണ് ദിനം പ്രതി 100ൽ കൂടുതൽ ടിക്കറ്റ് ലഭിച്ചിരുന്നത്. ലോട്ടറി ടിക്കറ്റുകൾ സിംഹഭാഗവും വൻകിടക്കാരുടെ കൈകളിലെന്ന വാർത്ത നേരത്തെ ട്വന്റിഫോർ പുറത്ത് കൊണ്ടുവന്നിരുന്നു.

Story Highlights: more lottery tickets to disabled agents

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here