റിയാദ് അന്താരാഷ്ട്ര മാരത്തൺ സമാപിച്ചു; ശ്രദ്ധേയമായി മലയാളി സാന്നിധ്യം

മൂന്നാമത് റിയാദ് അന്താരാഷ്ട്ര മാരത്തൺ സമാപിച്ചു. വിവിധ മത്സര വിഭാഗങ്ങളിലായി ഇരുപതിനായിരത്തിൽപരം പേരാണ് പങ്കെടുത്തത്. റിയാദിലെ കൂടാതെ സൗദിയുടെ വിവിധ ഭാഗങ്ങിൽ നിന്നും ഖത്തറിൽ നിന്നും മാരത്തണിൽ പങ്കെടുക്കാൻ നിരവധി മലയാളികളെത്തി. സ്ത്രീകൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ മാരത്തോണിൻ്റെ ഭാഗമായി. (riyadh international marathon end)
ഖമീഷ് മുശൈതിൽ നിന്നുള്ള റസാഖ് കിണാശേരി മൂന്നാം തവണയാണ് റിയാദ് മാരത്തണിൽ പങ്കെടുക്കുന്നത്. ഇത്തവണയും 21 കിലോമീറ്ററും ഫൺ റണ്ണായ 4 കിലോമീറ്ററും ഓടി രണ്ട് മെഡൽ ലഭിച്ചു. സൗദി നാഷണൽ ഇവൻ്റുകൾ കൂടാതെ ജിദ്ധ അന്താരാഷ്ട്ര ഇവൻ്റിലും റസാഖ് പങ്കെടുത്തിട്ടുണ്ട്.
Read Also: നോള്‍ കാര്‍ഡില്‍ വമ്പന്‍ മാറ്റത്തിനൊരുങ്ങി ദുബായി ആര്‍ടിഎ; ഇനി കാര്‍ഡ് രഹിത ഡിജിറ്റല്‍ സംവിധാനം
സജീദ് മാറ്റ, അഷ്‌റഫ് അണ്ടോറ, ശകീർ മുർതസ, ഇർഷാദ്, സുഹൈൽ കണ്ണൻതൊടി, ശ്രീകാന്ത് ശിവൻ എന്നിവരും, റിയാദിൽ നടക്കുന്ന സൗദി സ്പോട്സിൻ്റെ മാരത്തണുകളിലെ സ്ഥിര ഓട്ടക്കാരായ ഹനീസ് മുഹമ്മദ്, അജീഷ് മുക്കത്ത്, സജാദ് വെന്തൊടി, അനസ് മുഹമ്മദ്, ജയ്സൽ പുറക്കൽ, ദിൽപസീം, മസൂദ് ബാബു, ഉണ്ണിക്കമ്മു, ഫസീഹ്, നിസാർ കളയാത്ത്, ഫർഹാൻ നാലുപുരക്കൽ, കരീം കണ്ണംപുറം, ഇല്യാസ് കുട്ടിപ്പ, ഇല്യാസ് തൂമ്പിൽ, ബാഹിസ് പഴയ തൊടിക എന്നിവരും പങ്കെടുത്തു. റിയാദിൽ ലോജിസ്റ്റിക് മേഖലയിൽ ജോലി ചെയ്യുന്ന ഹനീസ് മുഹമ്മദ് റിയാദ് മാരത്തണിൽ രണ്ടാം തവണയാണ് പങ്കെടുക്കുന്നത്. ജനുവരി 27 ന് ജുബൈലിൽ നടന്ന ട്രയത്തലോണിൽ പങ്കെടുത്ത ഏക ഇന്ത്യക്കാരനായിരുന്ന ഇദ്ദേഹം കോട്ടക്കുന്ന് മോണിങ് റൺ ക്ലബ്ബ് അംഗമാണ്. 42 കിലോമീറ്ററിൽ ഓടി മികച്ച സമയം കൊണ്ട് പൂർത്തിയാക്കിയ ആളാണ് അജീഷ് മുക്കോത്ത്. റിയാദിൽ എഞ്ചിനീയറായ ഇദ്ദേഹം കഴിഞ്ഞ മാസം ദുബൈ ഫുൾ മാരത്തണിലും പങ്കെടുത്തിരുന്നു.
രൂപേഷ് തബൂക്കിൽ നിന്നാണ് ഇവൻ്റിൽ പങ്കെടുക്കാൻ എത്തിയത്. ഖത്തറിൽ നിന്നും സബീർ പി, യഹ്യ എംകെ, നൗഫൽ സിസി, നൗഫൽ പിഎം, എന്നിവർ 21 കിലോമീറ്ററിലും എബി എബ്രഹാം ജോർജ് പത്ത് കിലോമീറ്ററിലും മാറ്റുരച്ചപ്പോൾ സബരിനാഥ് 42 കിലോമീറ്ററിൽ പങ്കെടുത്തു. ദോഹയിലെ വെൽനെസ് ചാലഞ്ചേഴ്സ് ക്ലബ്ബിലെ അംഗങ്ങളായ ഇവർ ഖത്തറിൽ നിന്നും ആദ്യമായി റിയാദ് മരത്തണിൽ ഓടാൻ എത്തുകയായിരുന്നു. അടുത്ത ആഴ്ച നടക്കുന്ന ഖത്തർ മാരത്തണിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും.
Story Highlights: riyadh international marathon end
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here