മൂന്നാം സീറ്റിലുറച്ച് ലീഗ്; സീറ്റ് തന്നില്ലെങ്കിൽ കടുത്ത തീരുമാനങ്ങളെടുക്കുമെന്ന് മുന്നറിയിപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിലുറച്ച് മുസ്ലിം ലീഗ്. സീറ്റില്ലങ്കിൽ പരസ്യ പ്രതിഷേധത്തിനാണ് നീക്കം. യുഡിഎഫ് യോഗം ബഹിഷ്കരിക്കാനും ആലോചനയുണ്ട്. ലോക്സഭാ സീറ്റില്ലെങ്കിൽ രാജ്യസഭാ സീറ്റ് പ്രഖ്യാപനം നടത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടു. രാജ്യസഭാ സീറ്റും നൽകില്ലെന്ന കോൺഗ്രസ് നിലപാടിൽ ലീഗിന് കടുത്ത അതൃപ്തിയുണ്ട്.
സീറ്റ് ഇല്ലാതെ ഒത്തുതീർപ്പിന് ഇല്ലെന്നാണ് ലീഗിൻ്റെ നിലപാട്. സീറ്റ് തന്നില്ലെങ്കിൽ കടുത്ത തീരുമാനങ്ങൾ എടുക്കുമെന്നും ലീഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാനാണ് ലീഗിൻ്റെ ശ്രമം.
Story Highlights: election seat muslim league congress
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here