Advertisement

തകൃതിയായി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം; ഡിജിറ്റൽ പ്രചരണത്തിന് BJP ചെലവാക്കിയത് 30 കോടി

March 5, 2024
Google News 2 minutes Read

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എല്ലാ മുന്നണികളും തെരഞ്ഞടുപ്പ് പ്രചാരണത്തിലേക്ക് കടന്നിട്ടുണ്ട്. ബിജെപി ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിടുകയും ചെയ്തു. ചുവരെഴുത്തുകൾക്കും അണികളെ നിരത്തിയുള്ള വമ്പൻ സമ്മേളനത്തിനുമപ്പുറത്തേക്കാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം. ഡിജിറ്റൽ ക്യാമ്പയിനിൽ ബിജെപി വളരെ മുന്നിലാണെന്നാണ് കണക്കുകൾ കാണിക്കുന്നത്.

ഉത്തരേന്ത്യയിൽ‌ പരസ്യങ്ങൾ നൽകി ഡിജിറ്റൽ‌ പ്രചരണം ശക്തമാക്കിയിരിക്കുകയാണ് ബിജെപി. ​ഗൂ​ഗിളിലും ഗൂഗിളിലും അതിൻ്റെ അനുബന്ധ പ്ലാറ്റ്‌ഫോമുകളായ യുട്യൂബിലും പരസ്യം നൽകുന്നതിൽ ബിജെപി ഒരു മാസം കൊണ്ട് കോടികളാണ് പൊടിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നു മുതൽ മാർച്ച് നാല് വരെ ബിജെപി ഇത്തരത്തിലുള്ള ഡിജിറ്റൽ ക്യാമ്പയിനായി 30 കോടി രൂപയാണ് ചെലവാക്കിയിരിക്കുന്നത്. ഡിജിറ്റൽ ക്യാമ്പയിനായി ഉപയോ​ഗിക്കാൻ കഴിയുന്ന എല്ലാ പ്ലാറ്റ്ഫോമുകളിലും ബിജെപിയുടെ പരസ്യം എത്തി തുടങ്ങിയിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്രസർക്കാരിൻ്റെ വിവിധ പദ്ധതികളെയും ഒന്നിലധികം ഇന്ത്യൻ ഭാഷകളിൽ പ്രചരിപ്പിക്കുന്നതിനായാണ് ഈ പരസ്യങ്ങൾ പ്രധാനമായും ഉപയോ​ഗിക്കുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഡിജിറ്റൽ‌ ക്യാമ്പയിനായി ചെലവാക്കിയതിനേക്കാൾ 38 മടങ്ങ് കൂടുതലാണ് ഇപ്പോൾ ബിജെപി ചെലവാക്കിയിരിക്കുന്നത്.

2019 ഫെബ്രുവരി 1 നും മാർച്ച് 5 നും ഇടയിൽ BJP 215 പരസ്യങ്ങൾ നൽകിയെങ്കിൽ‌ 2024 ഫെബ്രുവരി 1 നും മാർച്ച് 5 നും ഇടയിൽ 12,634 പരസ്യങ്ങളാണ് നൽകിയിരിക്കുന്നത്. വടക്കൻ‌ സംസ്ഥാനങ്ങളിലാണ് ബിജെപി കൂടുതൽ‌ ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ് പ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം പ്ലാറ്റ്‌ഫോമിൻ്റെ രാഷ്ട്രീയ ഉള്ളടക്ക നയങ്ങളുടെ ലംഘനം കാരണം ബിജെപിയുടെ 50 ശതമാനത്തിലധികം വീഡിയോകളും നീക്കം ചെയ്തതായി ​ഗൂ​ഗിൾ‌ വ്യക്തമാക്കിയിരുന്നു.

Story Highlights: BJP has spent over Rs 30 crore on digital ads for 2024 Lok Sabha Elections campaigns

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here