Advertisement

പൂക്കോട് വിഷയത്തിൽ പ്രതികരിച്ച സുനിൽ പി ഇളയിടത്തിന് ഇനാം നൽകുമെന്ന് ബിജെപി

March 7, 2024
Google News 2 minutes Read
sidharth sunil ilayidom bjp

പൂക്കോട് വെറ്റിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിൽ പ്രതികരിച്ച സുനിൽ പി ഇളയിടത്തിന് ഇനാം നൽകുമെന്ന് ബിജെപി. 10001 രൂപയുടെ ചെക്ക് നാളെ കൈമാറുമെന്ന് സംസ്ഥാന ട്രഷറർ ഇ കൃഷ്ണദാസ് പറഞ്ഞു. വിഷയത്തിൽ പ്രതികരിക്കുമെങ്കിൽ സുനിൽ പി ഇളയിടത്തിന് ഇനാം നൽകുമെന്ന് കൃഷ്ണദാസ് വെല്ലുവിളിച്ചിരുന്നു. (sidharth sunil ilayidom bjp)

ഇന്നലെ ട്വന്റി ഫോറിലൂടെയാണ് ഇ കൃഷ്ണദാസ് വെല്ലുവിളി നടത്തിയത്. പൂക്കോട് വിഷയത്തിൽ ഇളയിടം വാ തുറന്നാൽ 10001 രൂപ ഇനാം നൽകുമെന്നായിരുന്നു പ്രഖ്യാപനം. എസ്എഫ്ഐക്ക്‌ പൂക്കോട് വിഷയത്തിൽ തെറ്റ് പറ്റിയെന്ന് സുനിൽ പി ഇളയിടം പ്രതികരിച്ചതിന് പിന്നാലെയാണ് പണം നൽകാൻ തീരുമാനിച്ചത്.

Read Also: ‘പൂക്കോട് വിഷയത്തില്‍ എസ്എഫ്‌ഐക്ക് വീഴ്ചപറ്റി’; അവർ കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടുവെന്നത് പോരായ്മയാണെന്ന് സുനിൽ പി ഇളയിടം

പൂക്കോട് വിഷയത്തിൽ എസ്എഫ്‌ഐക്ക് വീഴ്ചപറ്റി എന്നായിരുന്നു സുനിൽ പി ഇളയിടത്തിൻ്റെ പ്രതികരണം. പൂക്കോട് ക്യാമ്പസിൽ വിദ്യാർത്ഥിക്ക് നേരെയുണ്ടായ അതിക്രമം തടയാൻ ഉത്തരവാദിത്വപ്പെട്ടവരായിരുന്നു എസ്എഫ്‌ഐ പ്രവർത്തകർ. എസ്എഫ്‌ഐക്കാർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടുവെന്നത് പോരായ്മയാണ്. എസ്എഫ്‌ഐ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഒരു നിലക്കും ഉണ്ടാകാൻ പാടില്ലാത്തതാണ് സംഭവിച്ചത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി നൽകുമെന്നറിയിച്ച ഇനാം സ്വീകരിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

സിദ്ധാർഥിൻ്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ദിവസങ്ങളോളം മർദ്ദനത്തിനിരയായ സിദ്ധാർഥിൻ്റെ ദാരുണ മരണം മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. കേസ് മൂടിവയ്ക്കാനും, പ്രതികളെ രക്ഷപ്പെടുത്താനുമുള്ള നീക്കത്തെ അപലപിക്കുന്നതായും മുഖ്യമന്ത്രിക്കയച്ച കത്തിൽ വയനാട് എംപി പറഞ്ഞു.

കേരളത്തിലെ ക്യാമ്പസിൽ ഇത്തരമൊരു സംഭവം നടന്നുവെന്നത് ദൗർഭാഗ്യകരമാണ്. എസ്എഫ്ഐയുടെ സജീവ പ്രവർത്തകരാണ് അക്രമികൾ. തങ്ങൾക്കെതിരായ ശബ്ദങ്ങളെ അടിച്ചമർത്താനുള്ള ആസൂത്രിത ശ്രമങ്ങൾ ചില സംഘടനകളെ അക്രമാസക്തരായ ആൾക്കൂട്ടങ്ങളാക്കി മാറ്റിയിരിക്കുകയാണ്. ശോഭനമായ ഒരു ഭാവിയുള്ള വിദ്യാർത്ഥിയായിരുന്നു സിദ്ധാർഥൻ. ആ കുട്ടിയുടെ മാതാപിതാക്കളായ ജയപ്രകാശിനും, ഷീബക്കും നീതി കിട്ടണം. ഒരു മകന്റെ ജീവിതം ഇതുപോലെ ഇല്ലാതാകുന്നത് കാണുന്നതിന്റെ ആഘാതവും വേദനയും കൊണ്ട് ഒരു രക്ഷിതാവിനും ഇനി ജീവിക്കേണ്ടി വരരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Story Highlights: sidharth sunil p ilayidom bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here