Advertisement

കോഴിക്കോട് വടകരയിൽ DYSPയുടെ വാഹനത്തിന് തീവെച്ചു; ഒരാൾ പൊലീസ് കസ്റ്റഡിയിൽ

March 10, 2024
Google News 2 minutes Read
vadakara DYSP vehicle

കോഴിക്കോട് വടകരയിൽ ഡിവൈഎസ്പിയുടെ വാഹനത്തിന് തീവെച്ചു. ഡിവൈഎസ്പിയുടെ ഔദ്യോ​ഗിക വാഹനം കത്തി നശിച്ചു. സംഭവത്തിൽ ഒ​രാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സമീപത്ത് ഒരു കടയ്ക്കും ഇയാൾ തീവെച്ചിട്ടുണ്ട്. മുസ്ലിം ലീ​ഗ് നേതാവിന്റെ കടയ്ക്കാണ് തീവെച്ചത്. കസ്റ്റഡിയിലെടുത്തിട്ടുള്ളായൾക്ക് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു.

വാഹനം മുഴുവനായും കത്തിനശിച്ച അവസ്ഥയിലാണുള്ളത്. ​ലീ​ഗ് നേതാവിന്റെ കടയ്ക്ക് തീവെച്ചതിന് ശേഷാണ് പൊലീസ് വാഹനത്തിന് തീവെച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പൊലീസ് നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ചുകൊണ്ടാണ് അന്വേഷണം നടക്കുന്നത്.

Story Highlights: Man set fire on A DYSP vehicle in Vadakara, Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here