‘ഷാഫി പറമ്പിലിനോട് വടകരയുടെ ജനത അസന്നിഗ്ധമായ വിജയപ്രഖ്യാപനം നടത്തിയ വൈകുന്നേരമായിരുന്നു ഇന്നലെ’; കെകെ രമ

ടിപിയുടെ ചോര വീണ് കുതിർന്ന മണ്ണിൽ വന്ന ഷാഫി പറമ്പിലിനോട് വടകരയുടെ ജനത അസന്നിഗ്ധമായ വിജയപ്രഖ്യാപനം നടത്തിയ വൈകുന്നേരമായിരുന്നു ഇന്നലെയെന്ന് കെ കെ രമ എംഎൽഎ. സ്വയം സന്നദ്ധമായി വടകരയുടെ നഗരവീഥികളിൽ എത്തിച്ചേർന്ന ഈ മണ്ഡലത്തിലെ ആകെയുള്ള പൗരാവലി ഷാഫിയുടെ വിജയ വിളംബരമായെന്നും കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചു.
ആർഎംപി പിന്തുണയ്ക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയാണ് ഷാഫി. ഇടത് പ്രചാരണം മുന്നിലാണെന്നത് ഒരു പ്രതിസന്ധിയുമല്ല. ഒരു മാസം കൊണ്ട് ടീച്ചർ പോയ ദൂരം രണ്ടുമണിക്കൂർ കൊണ്ട് ഷാഫി മറികടന്നിരിക്കുകയാണ്. അതൊന്നും ഇവിടെയൊരു വിഷയമല്ലെന്നും കെകെ രമ കൂട്ടിച്ചേർത്തു.
ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി പറമ്പിൽ ജയിക്കാൻ പോകുന്നതെന്ന് കെകെ രമ പറഞ്ഞു. ഇന്നലത്തെ ഷാഫിയുടെ എൻട്രിയോട് കൂടെ തന്നെ ഷാഫിയെ വടകര നെഞ്ചേറ്റിയിരിക്കുകയാണെന്നും കെകെ രമ പറഞ്ഞു.
Story Highlights: K K Rema support over Shafi Parambil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here