സിഎഎ പ്രതിഷേധം; എറണാകുളത്ത് 500 ലേറെ പേർക്കെതിരെ കേസ്; തിരുവനന്തപുരത്ത് 22 പേർക്കെതിരെ കേസ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്. എറണാകുളത്ത് അഞ്ഞൂറിലേറെ പേർക്കെതിരെയും തിരുവനന്തപുരത്ത് 22 പേർക്കെതിരെയുമാണ് കേസ്. ( caa protest case against 500 )
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെയാണ് കൊച്ചിയിൽ കേസെടുത്തിരിക്കുന്നത്. ആലുവയിൽ പ്രതിഷേധ പ്രകടനം നടത്തിയ അഞ്ഞൂറോളം പേർക്കെതിരെയും പൊലീസ് കേസെടുത്തു.
തലസ്ഥാനത്തെ സിഎഎ പ്രതിഷേധത്തിൽ, രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ പ്രവർത്തകർക്കെതിരെ മ്യൂസിയം പൊലീസാണ് കേസെടുത്തത്. എംഎസ്എഫ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Story Highlights: caa protest case against 500
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here