Advertisement

‘പൗരത്വ ഭേദഗതി നിയമത്തിൽ പിണറായി വിജയൻറെ നിലപാട് ഇരട്ടത്താപ്പ്’: എൻ കെ പ്രേമചന്ദ്രൻ

March 12, 2024
Google News 2 minutes Read
'Severe verdict against underworld mafia rule'; NK Premachandran

പൗരത്വനിയമം മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാട് ഇരട്ടത്താപ്പ്. ബിൽ നിയമപരമായപ്പോഴാണ് മുഖ്യമന്ത്രി എന്തെങ്കിലും പ്രതികരിച്ചത്. സംസ്ഥാനം നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് പ്രായോഗികമാണോ എന്ന് സംശയമുണ്ട്. രാജ്യത്തെ നിയമം എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമെന്ന് എൻ കെ പ്രേമചന്ദ്രൻ എം പി വ്യക്തമാക്കി.

കോൺസെൻട്രേഷൻ ക്യാമ്പുകൾ ഉൾപ്പടെ ആദ്യം തയ്യാറാക്കി തുടങ്ങിയ സംസ്ഥാനം ആണ് കേരളം. ബില്ല് നിയമം ആയപ്പോൾ മാത്രം ആണ് കേരളം മുഖ്യമന്ത്രി എന്തെങ്കിലും പ്രതികരിച്ചത്. സംസ്ഥാനം നിയമം നടപ്പിലാക്കില്ലെന്ന് പറയുന്നത് പ്രായോഗികം ആണോ എന്നതിൽ സംശയം ഉണ്ട്. നിയമം ഉണ്ടാക്കുന്ന വിപത്തിന് എതിരെ ആണ് രാജ്യവ്യപക പ്രതിഷേധങ്ങൾ.

പൗരത്വ നിയമം ഇന്ത്യയുടെ മതേതര രാഷ്ട്ര വ്യവസ്ഥയുടെ അസ്തിത്വം തകർക്കും.മതേതര രാജ്യമായ ഭാരതത്തിൽ പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡം മതം ആയി മാറ്റുന്നു. ഇത് മതേതരത്വത്തിന്റെ മരണ മണി.രാജ്യത്ത് മുസ്ലിം മുസ്ലിം- ഇതരർ എന്ന വേർതിരിവ് ഉണ്ടാകും.

രാമക്ഷേത്രം ഭൂരിപക്ഷങ്ങൾക്ക് ഇടയിൽ വലിയ സ്വാധീനം ഉണ്ടാക്കിയില്ലെന്നാണ് ബിജെപി വിലയിരുത്തൽ. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പൗരത്വ നിയമം കൊണ്ട് വന്നതെന്നും എൻ കെ പ്രേമചന്ദ്രൻ വ്യക്തമാക്കി.

Story Highlights: NK Premachandran Against Pinarayi Vijayan on CAA Bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here