Advertisement

ചാലക്കുടി സപ്ലൈക്കോയിൽ നിന്ന് വാങ്ങിയ കടലയിൽ ചെള്ള്

March 14, 2024
Google News 1 minute Read

ചാലക്കുടി സപ്ലൈക്കോ സ്റ്റോറിൽ നിന്ന് വാങ്ങിയ കടലയിൽ ചെള്ള്. മേലൂർ സ്വദേശി റോയ് പോളിനാണ് പഴകിയ കടല നൽകിയത്. മാവേലി സ്റ്റാറിന് നോട്ടീസ് നൽകി ഭക്ഷ്യ സുരക്ഷാ വിഭാഗം. സപ്ലൈകോ പ്രവർത്തിക്കുന്നത് മാനദണ്ഡങ്ങൾ പാലിക്കാതെയെന്ന് ഭക്ഷസുരക്ഷാ വകുപ്പ് വ്യക്തമാക്കി. ചെള്ളും പൊടിയും നൽകിയ കടലായാണ് തന്നതെന്ന് നാട്ടുകാർ പറഞ്ഞു.

ചാലക്കുടി മാർക്കറ്റിന് അടുത്തുള്ള സപ്ലൈകോ സ്റ്റോറിൽ നിന്നും ഇന്നലെയാണ് റോയ് പോൾ കടല വാങ്ങിയത്. ചാക്കിൽ ഉണ്ടായിരുന്ന ഏറ്റവും അവസാനത്തെ പാക്കറ്റ് കടലായാണ് നൽകിയത്. ബില്ലും കൃത്യമായി നൽകിയില്ലെന്നും റോയ് പറഞ്ഞു. എല്ലാ കടല മണിയിലും ചെള്ള് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് അദ്ദേഹം ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

Story Highlights: Flea in peanuts bought from Chalakudy Suplico

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here