Advertisement

7 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 64 എന്ന നിലയിൽ നിന്ന് 113ന് ഓൾ ഔട്ട്; ഫൈനലിൽ അവിശ്വസനീയ തകർച്ചയുമായി ഡൽഹി

March 17, 2024
Google News 2 minutes Read
wpl delhi capitals rcb

വനിതാ പ്രീമിയർ ലീഗ് ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഡൽഹി 18.3 ഓവറിൽ 113 റൺസിന് ഓൾ ഔട്ടായി. 7 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 64 എന്ന നിലയിൽ നിന്നാണ് ഡൽഹി അവിശ്വസനീയമായി തകർന്നത്. 12 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക പാട്ടിൽ ആണ് ഡൽഹിയെ തകർത്തെറിഞ്ഞത്. 44 റൺസ് നേടിയ ഷഫാലി വർമ ഡൽഹിയുടെ ടോപ്പ് സ്കോററായി. (wpl delhi capitals rcb)

Read Also: WPL ഫൈനലിൽ ഡൽഹി ആദ്യം ബാറ്റ് ചെയ്യും; ആർസിബിയിൽ ഒരു മാറ്റം

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹിയ്ക്കായി തീപ്പൊരി തുടക്കമാണ് ഓപ്പണർമാരായ ഷഫാലി വർമ്മയും മെഗ് ലാനിങും ചേർന്ന് നൽകിയത്. ഷഫാലി തുടർ സിക്സറുകളുമായി ആക്രമിച്ചുകളിച്ചപ്പോൾ ലാനിങും ഇടക്കിടെ ബൗണ്ടറികൾ കണ്ടെത്തി. ആദ്യ പവർപ്ലേയിൽ 61 റൺസ് അടിച്ചുകൂട്ടിയ ഡൽഹിയുടെ തകർച്ച തുടങ്ങിയത് ഏഴാം ഓവറിലാണ്. 27 പന്തിൽ 44 റൺസ് സ്കോർ ചെയ്തുനിൽക്കെ സോഫി മോളിന്യു എറിഞ്ഞ ഏഴാം ഓവറിലെ ആദ്യ പന്തിൽ സിക്സറിനു ശ്രമിച്ച ഷഫാലിയെ ബൗണ്ടറി ലൈനിൽ സോഫി ഡിവൈൻ പിടികൂടി. അതേ ഓവറിലെ മൂന്നാം പന്തിൽ ജമീമയെയും നാലാം പന്തിൽ അലിസ് കാപ്സിയെയും ബൗൾഡാക്കിയ മോളിന്യു ആർസിബിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

Read Also: വനിതാ പ്രീമിയർ ലീഗിൽ ഇന്ന് കലാശപ്പോര്; ആർസിബിയും ഡൽഹിയും ഏറ്റുമുട്ടും

പിന്നീട് ഒരു തകർച്ചയായിരുന്നു. മെഗ് ലാനിങ് (23) വീണ്ടും ശ്രേയങ്ക പാട്ടിലിനു മുന്നിൽ വീണു. 14ആം ഓവറിൽ മരിസേൻ കാപ്പിനെയും ജെസ് ജൊനാസനെയും വീഴ്ത്തിയ മലയാളി താരം ആശ ശോഭന ഡൽഹിയെ വൻ തകർച്ചയിലേക്ക് തള്ളിവിട്ടു. മിന്നു മണി (5), അരുന്ധതി റെഡ്ഡി (10), തനിയ ഭാട്ടിയ (0) എന്നിവരെ പുറത്താക്കിയ ശ്രേയങ്ക പാട്ടിൽ ഡൽഹിയുടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. രാധ യാദവ് (12) റണ്ണൗട്ടാവുകയായിരുന്നു. ഓപ്പണർമാരെക്കൂടാതെ രാധ യാദവും അരുന്ധതി റെഡ്ഡിയും മാത്രമാണ് ഡൽഹി നിരയിൽ ഇരട്ടയക്കം കടന്നത്.

Story Highlights: wpl delhi capitals all out 113 rcb

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here