Advertisement

‘ഫ്‌ളക്‌സിൽ പ്രധാനമന്ത്രിയുടെയുടെ ചിത്രത്തോടൊപ്പം വിഗ്രഹത്തിന്റെ ചിഹ്നം’; വി മുരളീധരനെതിരെ പരാതി

March 25, 2024
Google News 1 minute Read

ആറ്റിങ്ങലിൽ ഫ്ലക്സ് വിവാദം. കേന്ദ്രമന്ത്രി വി മുരളീധരൻ ഫ്‌ളക്‌സിൽ മത ചിഹ്നം ഉപയോഗിച്ചെന്ന് പരാതി. LDF തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. എൻഡിഎ സ്ഥാനാർത്ഥി വി മുരളീധരന്റെ ഫ്ലക്സിൽ മത ചിഹ്നം ഉപയോഗിച്ചതിനാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷൻ സമീപിച്ചത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയുടെയും സ്ഥാനാർത്ഥിയുടെയും ചിത്രത്തിനൊപ്പമാണ് മത ചിഹ്നം ഉൾപ്പെടുത്തിയത്. വിവാദമായതിന് പിന്നാലെ ഫ്ലക്സുകൾ നീക്കം ചെയ്തിരുന്നു.

വർക്കലയിലാണ് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചുള്ള ഫ്‌ളക്‌സുകൾ വെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും സ്ഥാനാർഥിയുടെയും ചിത്രത്തോടൊപ്പം വിഗ്രഹത്തിന്റെ ചിത്രവും ഉപയോഗിക്കുകയായിരുന്നു. വി മുരളീധരന്റെ നടപടി ഗുരുതര ചട്ട ലംഘനമാണെന്നും പരാതിയിൽ പറഞ്ഞു.

Story Highlights : Complaint to Election Commission against v muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here