Advertisement

തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

March 27, 2024
Google News 1 minute Read
Four Congress leaders joined BJP in Thrissur

തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എംഎം കൃഷ്ണനുണ്ണി ഉള്‍പ്പെടെയുള്ള നേതാക്കളാണ് പാര്‍ട്ടി മാറിയത്. പ്രകാശ് ജാവദേക്കര്‍ നേതാക്കളെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മജ വേണുഗോപാലിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുന്നത്. എംഎം കൃഷ്ണനുണ്ണി, കെ ജി അരവിന്ദാക്ഷന്‍, വി എ രവീന്ദ്രന്‍, സി എ സജീവ് എന്നിവരാണ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസില്‍ നിരവധി അതൃപ്തരുണ്ടെന്നും കൂടുതല്‍ നേതാക്കള്‍ വരുംദിവസങ്ങളില്‍ ബിജെപിയിലേക്കുമെന്നുമാണ് പാര്‍ട്ടി വാദം.

Story Highlights : Four Congress leaders joined BJP in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here