Advertisement

‘മണിപ്പൂരിൽ അവധി, പന്തം കൊളുത്തി പ്രകടനത്തിനായി വീട്ടിൽ നിന്നിറങ്ങിയ ഇടതനും വലതനും തിരിച്ച് വീട്ടിപ്പോണം’; കെ.സുരേന്ദ്രൻ

March 28, 2024
Google News 1 minute Read
K Surendran in campaign song controversy

മണ്ണിപ്പൂർ സർക്കാർ ഈസ്റ്റർ ദിനത്തിൽ അവധി പ്രഖ്യാപിച്ചില്ലെന്ന എൽഡിഎഫ്- യുഡിഎഫ് വ്യാജപ്രചരണം പൊളിഞ്ഞുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഈസ്റ്ററിന് മാത്രമല്ല ദുഖവെള്ളിക്കും മണിപ്പൂർ സർക്കാർ ലീവ് പ്രഖ്യാപിച്ചിരിക്കുകയാണ്. പന്തം കൊളുത്തി പ്രകടനങ്ങൾ നടത്താനായി വീട്ടിൽ നിന്നിറങ്ങിയ ഇടതനും വലതനും തിരിച്ച് വീട്ടിപ്പോണമെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

ഹമാസ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലി നടത്തുകയും മോസ്കോയിലെ ഐഎസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ കുറിച്ച് മിണ്ടാതിരിക്കുകയും ചെയ്യുന്നവരാണ് ഇണ്ടി സഖ്യം. ഇസ്രയേലിൽ ഹമാസ് ആക്രമണത്തിൽ കൊല്ലം സ്വദേശി കൊല്ലപ്പെട്ടിട്ടും ഇരു മുന്നണികളും പ്രതികരിച്ചില്ല. ഇപ്പോൾ ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടിരിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Story Highlights : K Surendran on Easter Holiday in Manipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here