Advertisement

നാഗാലാൻഡിൽ അഫ്സ്പ നിയമം ആറുമാസത്തേക്ക് കൂടി നീട്ടി

March 28, 2024
Google News 2 minutes Read
nagaland afspa extended for 6 months

നാഗാലാൻഡിൽ അഫ്സ്പ നിയമം ആറുമാസത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ. 8 ജില്ലകളിലും 21 പൊലീസ് സ്റ്റേഷൻ പരിധികളിലും ആണ് ഈ വർഷം സെപ്തംബർ 30 വരെ അഫ്സ നിയമം ദീർഘിപ്പിച്ചത്.

സായുധസേനക്ക് പ്രത്യേക അധികാരം നൽകുന്നതാണ് അഫ്സ്പ നിയമം. ക്രമസമാധാന സാഹചര്യം അവലോകനം ചെയ്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നടപടി. സൈന്യത്തിന്​ പ്രത്യേക അധികാരം നൽകുന്ന 1958ലെ നിയമമാണ്​ ‘അഫ്​സ്​പ’ അഥവാ ‘ആംഡ്​ ഫോഴ്​സസ്​ സ്​പെഷൽ പവേഴ്​സ്​ ആക്​ട്​’. മുൻകൂർ വാറന്റില്ലാതെ പരിശോധന നടത്താനും കുറ്റവാളിയാണെന്ന് ബോധ്യപ്പെട്ടാൽ അറസ്റ്റ് ചെയ്യാനും ‘അഫ്സ്പ’ നിയമം സായുധ സേനക്ക് അധികാരം നൽകുന്നുണ്ട്.

Story Highlights: nagaland afspa extended for 6 months

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here