സഹൃദയവേദി മീഡിയ അവാര്‍ഡ് പി പി ജെയിംസിന്

സഹൃദയവേദി പുതുതായി ഏര്‍പ്പെടുത്തിയ ‘മേനാച്ചേരി എരിഞ്ഞേരി തോമ മീഡിയ അവാര്‍ഡ് 24 ന്യൂസ് എഡിറ്റര്‍ ഇന്‍-ചാര്‍ജ്ജ് പി.പി. ജെയിംസിന്. 24 ചാനലില്‍ പി പി ജെയിംസ് ചെയ്തുവരുന്ന അന്താരാഷ്ട്ര വാര്‍ത്താവിശകലനം കണക്കിലെടുത്താണ് പുരസ്‌കാരം.
Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?
11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഏപ്രില്‍ 6 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് തൃശൂര്‍ പ്രസ്സ് ക്ലബ്ബ് ഹാളില്‍ ചേരുന്ന യോഗത്തില്‍ പ്രസിഡണ്ട് ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിക്കുന്നതും മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യുന്നതും ജസ്റ്റിസ് സിറിയക്ക് ജോസഫ് അവാര്‍ഡ് സമ്മാനിക്കുന്നതുമാ ണെന്ന് സെക്രട്ടറി ബേബി മൂക്കന്‍ അറിയിച്ചു.
Story Highlights : P P James won Menachery Erinjeri Thoma Media award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here