Advertisement

ബിജെപി കോൺഗ്രസിൽ നിന്ന് ഓരോ ആളുകളെ അടർത്തിയെടുക്കുന്നു, സിപിഐഎമ്മിനെ മൊത്തത്തിൽ കച്ചവടം ചെയ്യുന്നു: എംഎം ഹസൻ

April 1, 2024
Google News 1 minute Read
bjp mm hassan congress cpim

ബിജെപി കോൺഗ്രസിൽ നിന്ന് ഓരോ ആളുകളെ അടർത്തിയെടുക്കുകയാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. പക്ഷേ, ബിജെപി സിപിഐഎമ്മിനെ മൊത്തത്തിൽ കച്ചവടം ചെയ്യുന്നു. കേരളത്തിൽ ബിജെപിയും സിപിഐഎമ്മും തമ്മിൽ അന്തർധാരയാണെന്നും എംഎം ഹസൻ പ്രതികരിച്ചു.

ബിജെപിയുമായി സിപിഐഎം ഒരു പാലം ഇട്ടിരിക്കുന്നു. അന്തർധാരയുള്ളതുകൊണ്ടാണ് മുഖ്യമന്ത്രിക്ക് പുറത്തിറങ്ങി നടക്കാനാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലിങ്ങൾക്ക് വേണ്ടി കണ്ണീരൊഴുക്കുന്നത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണ്. തൃശൂരിലെ സിപിഐഎം നേതാക്കളെയെല്ലാം കേന്ദ്ര ഏജൻസികൾ പേടിപ്പിച്ച് നിർത്തിയിരിക്കുന്നു.

എസ്ഡിപിഐ പിന്തുണയെക്കുറിച്ച് അറിയില്ല. പിന്തുണ സ്വീകരിക്കുന്നതിൽ പാർട്ടി ആലോചിച്ച് തീരുമാനമെടുക്കും. വർഗീയ പാർട്ടി, അല്ലാത്ത പാർട്ടി എന്ന് ആരെക്കുറിച്ചും അഭിപ്രായമില്ല. എല്ലാവരുടെയും വോട്ടിന് തുല്യ മൂല്യമെന്നും എം.എം ഹസൻ പറഞ്ഞു.

Story Highlights: bjp mm hassan congress cpim

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here