Advertisement

പുതിയ സാമ്പത്തിക വർഷം; ആദായനികുതി ചട്ടങ്ങളിലെ മാറ്റം പ്രാബല്യത്തിൽ വരുന്നു

April 1, 2024
Google News 4 minutes Read
Income Tax rules applicable from April 1 New Tax regime set to become default option

പുതിയ സാമ്പത്തിക വർഷം 2024-25 ആരംഭിക്കുന്നതോടെ ആദായനികുതി ചട്ടങ്ങളിലെ മാറ്റം പ്രാബല്യത്തിൽ വരുന്നു. നികുതി വ്യവസ്ഥയിൽ വാർഷിക വരുമാനം ഏഴു ലക്ഷത്തിനു താഴെ വരെയുള്ളവരെ ആദയനികുതി അടക്കുന്നതിൽ നിന്ന് ഒഴിവാക്കി. നേരത്തെ, ഈ പരിധി അഞ്ചു ലക്ഷമായിരുന്നു. ( Income Tax rules applicable from April 1 New Tax regime set to become default option )

ഇതോടെ, 3 ലക്ഷം വരെയുള്ള വരുമാന പരിധിയിൽ നികുതിയടക്കേണ്ടതില്ല. മൂന്ന് മുതൽ 6 ലക്ഷം വരെ 5% വും, ആറ് മുതൽ 9 ലക്ഷം രൂപ വരെ 10 ശതമാനവും 9 മുതൽ 12 ലക്ഷം രൂപ വരെ 15%വും, 12-15 ലക്ഷം രൂപ വരെ 20 ശതമാനവും, 15 ലക്ഷത്തിലധികം വരുമാനമുള്ളവർ 30% വും നികുതിയായി നൽകണം.

ഇന്ന് മുതൽ പുതിയ നികുതി ഘടനയാണ് ഡീഫോൾട്ടായി ഉണ്ടാവുക. 80സി,80ഡി എന്നിങ്ങനെ നികുതി ഇളവുകൾ ബാധകമായവർക്ക് പഴയ നികുതി ഘടന സ്വമേധയാ തെരഞ്ഞെടുക്കണം. അല്ലാത്തപക്ഷം പുതിയ നികുതി ഘടനയാകും ബാധകമാവുക.

Read Also: പുതിയ സാമ്പത്തിക വർഷം; എന്തിനൊക്കെ ചെലവേറും? നമ്മുടെ സാമ്പത്തിക ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളറിയാം…

5 കോടി രൂപയിൽ കൂടുതൽ വരുമാനമുള്ള വ്യക്തികളുടെ സർചാർജ് നിരക്ക് 37% ൽ നിന്ന് 25% ആയി കുറയും. കുറച്ച സർചാർജ് നിരക്ക് പുതിയ നികുതി വ്യവസ്ഥ തെരഞ്ഞെടുക്കുന്നവർക്ക് മാത്രമേ ബാധകമാകൂ.

Story Highlights : Income Tax rules applicable from April 1 New Tax regime set to become default option

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here