Advertisement

സൗദിയിൽ കഴിഞ്ഞ ദിവസം മരിച്ച കോഴിക്കോട് നടുവണ്ണൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് ഖബറടക്കും

April 4, 2024
Google News 1 minute Read
kozhikode man saudi demise

സൗദിയിലെ അൽഹസയിൽ കഴിഞ്ഞ ദിവസം ഉണ്ടായ കാറപകടത്തിൽ മരിച്ച കോഴിക്കോട് നടുവണ്ണൂർ സ്വദേശി നാസർ നെച്ചോത്തിൻ്റെ മൃതദേഹം ഇന്ന് ഖബറടക്കും. അൽകോബാർ അസ്കാൻ പള്ളിയിൽ ഇശാ നമസ്കാര ശേഷം മയ്യിത്ത് നമസ്കാരം പൂർത്തിയാക്കി തുക്ബ ഖബർസ്ഥാനിലാണ് ഖബറടക്കുക.

അൽ കോബാറിൽ നിന്നും അൽ ഹസയിലേക്ക് പോകും വഴി സഞ്ചരിച്ച കാറിൻ്റെ ടയർ പൊട്ടി മറിഞ്ഞാണ് മരണം സംഭവിച്ചത്. കെഎംസിസി കിഴക്കൻ പ്രവിശ്യ വെൽഫെയർ വിഭാഗം ചെയർമാൻ ഒപി ഹബീബ്, കിഴക്കൻ പ്രവിശ്യ കെഎംസിസി ഓർഗനൈസിങ് സെക്രട്ടറി റഹ്മാൻ കാരയാട് എന്നിവരുടെ നേതൃത്വത്തിൽ അൽഹസ കെഎംസിസി നേതാവ് നാസർ പാറക്കടവാണ് തുടർ നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.

Story Highlights: kozhikode man saudi demise

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here