Advertisement

രാഹുൽ ഗാന്ധിയോട് വീർ സവർക്കർ കാണണമെന്ന് ഫഡ്‌നാവിസ്; വെളുപ്പിക്കാനെടുത്ത സിനിമ കാരണം സംവിധായകന്റെ കിടപ്പാടം പോയിട്ടുണ്ടെന്ന് ടി സിദ്ദിഖ്

April 4, 2024
Google News 2 minutes Read

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ‘സ്വാതന്ത്ര്യ വീർ സവർക്കർ’ സിനിമ കാണണമെന്ന് ആവശ്യപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് മറുപടിയുമായി എംഎൽഎ ടി സിദ്ദിഖ്. രാഹുൽ ഗാന്ധി സിനിമ കാണാൻ തയ്യാറാണെങ്കിൽ, തന്റെ പണം ഉപയോഗിച്ച് തിയേറ്റർ തന്നെ അദ്ദേഹത്തിന് വേണ്ടി ബുക്ക് ചെയ്യുമെന്നാണ് ഫഡ്‌നാവിസ് പറഞ്ഞത് എന്നാൽ വിഷയത്തിൽ പ്രതികരണവുമായി ടി സിദ്ദിഖ് രംഗത്തെത്തി.

രാഹുൽ ഗാന്ധിയോട് ‘സ്വതന്ത്ര വീർ സവർക്കർ’ സിനിമ കാണാൻ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ആഹ്വാനം. അത് പോട്ടെ. Bata ക്ക് എന്തിനാണ് സ്പെഷ്യൽ Thanks എന്ന് മനസിലായില്ല. അതിനിടയിൽ വെളുപ്പിക്കാനെടുത്ത സിനിമ കാരണം സംവിധായകന്റെ കിടപ്പാടം പോയിട്ടുണ്ടെന്നും സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

“ഞാൻ രാഹുൽ ഗാന്ധിയോട് ഈ ചിത്രം കാണണമെന്ന് അഭ്യർത്ഥിക്കുന്നു, അദ്ദേഹം ഇത് കാണാൻ തയ്യാറാണെങ്കിൽ, എന്റെ പണം ഉപയോഗിച്ച് തിയേറ്റർ തന്നെ അദ്ദേഹത്തിന് വേണ്ടി ബുക്ക് ചെയ്യുമെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

“സിനിമ കണ്ട് കഴിഞ്ഞാൽ സവർക്കറിനെക്കുറിച്ച് അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തുന്നത് അദ്ദേഹം അവസാനിപ്പിക്കും. രാഹുൽ ഗാന്ധി സവർക്കറെക്കുറിച്ച് വായിക്കുകയോ മനസിലാക്കാൻ ശ്രമിക്കുകയോ ചെയ്തിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തുന്നത്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ടി സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചത്

രാഹുൽ ഗാന്ധിയോട് ‘സ്വതന്ത്ര വീർ സവർക്കർ’ സിനിമ കാണാൻ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ആഹ്വാനം.
അത് പോട്ടെ… Bata ക്ക് എന്തിനാണ് സ്പെഷ്യൽ Thanks എന്ന് മനസ്സിലായില്ല…😉😂🙏
അതിനിടയിൽ വെളുപ്പിക്കാനെടുത്ത സിനിമ കാരണം സംവിധായകന്റെ കിടപ്പാടം പോയിട്ടുണ്ട്… 🔥

Story Highlights : T Siddique MLA Against Veer Savarkar Movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here