Advertisement

എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് കോൺഗ്രസ് നിലപാടെടുത്തു; സിപിഐഎമ്മിന് ആ ധൈര്യമുണ്ടോ?: വി.ഡി. സതീശൻ

April 5, 2024
Google News 2 minutes Read
sdpi cpim satheeshan congress

സിപിഐഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എസ്ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് കോൺഗ്രസ് നിലപാടെടുത്തു. സിപിഐഎമ്മിന് ആ ധൈര്യമുണ്ടോ? മുട്ട് വിറയ്ക്കും എന്നും സതീശൻ പറഞ്ഞു. (sdpi cpim satheesan congress)

രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്കെതിരെ കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിയുടെ ആക്ഷേപത്തിലും സതീശൻ പ്രതികരിച്ചു. ഇന്ത്യാ മുന്നണിയുടെ ഭാഗമായി മുസ്ലിം ലീഗുള്ളത് കേരളത്തിൽ മാത്രമല്ല. കോൺഗ്രസും ലീഗും തമ്മിൽ നാല് പതിറ്റാണ്ടായുള്ള ബന്ധമാണ്. മുഖ്യമന്ത്രിയും സമാനമായ ആരോപണം ഉന്നയിച്ചു. സ്‌മൃതി ഇറാനിക്കും മുഖ്യമന്ത്രിയ്ക്കും ഒരേ സ്വരമാണ്. രാഹുൽ ഗാന്ധിയെ ആക്ഷേപിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനി. ഇത് ബിജെപിയുടെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമമാണ്. മാസപ്പടി കേസിൽ കുടുംബാംഗങ്ങളെ രക്ഷിക്കാനാണ് ശ്രമം.

Read Also: കേരള സ്റ്റോറി സിനിമാ പ്രദർശനം: ‘അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്’; അത് കലയിലൂടെ പ്രകടിപ്പിക്കാമെന്ന് വി മുരളീധരൻ

കേരള സ്റ്റോറി ദൂരദർശനിൽ പ്രദർശിപ്പിക്കരുത്. ചട്ട വിരുദ്ധമാണ്. മെഡിക്കൽ കോളജ് പീഡനക്കേസിൽ അതിജീവിതയ്ക്കൊപ്പം നിന്ന നഴ്സ് അനിതയെ സിപിഐഎം തൊഴിലാളി സംഘടന ഭീഷണിപ്പെടുത്തി. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടുപോലും അനിതയ്ക്ക് പോസ്റ്റിങ്ങ്‌ കൊടുത്തില്ല. പീഡിപ്പിച്ചവർക്കൊപ്പമാണ് സർക്കാരും ആരോഗ്യ മന്ത്രിയും.

തെരഞ്ഞെടുപ്പ് ചട്ടം എല്ലാർക്കും ബാധകമാണ്. പി എ മുഹമ്മദ് റിയാസിന്റെ പ്രസംഗം പകർത്തിയ തെരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാരനെ ഭീഷണിപ്പെടുത്തി. ദൃശ്യം പൂർണമായും നീക്കം ചെയ്തു. സിപിഐഎമ്മിന് എന്തുമാകാം എന്ന നിലപാട് അംഗീകരിക്കാനാകില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും.

തെരഞ്ഞെടുപ്പ് കാലത്ത് സിപിഐഎമ്മിന്റെ പണി ബോംബ് ഉണ്ടാക്കലാണ്. തിരുവനന്തപുരം, പാനൂർ മേഖലകളിൽ ബോംബ് പൊട്ടിയത് ആഭ്യന്തര വകുപ്പ് അറിഞ്ഞിട്ടില്ല. തങ്ങളുടെ പ്രചാരണം നോക്കാൻ തങ്ങൾക്ക് അറിയാം. സിപിഐഎം കൊടിയും ചിഹ്നവും നഷ്ടപ്പെടാതിരിക്കാൻ ശ്രമിച്ചാൽ മതി. അല്ലെങ്കിൽ മരപ്പട്ടിയും നീരാളിയും ഒക്കെ ചിഹ്നമായി വരും.

ജനങ്ങൾ നൽകുന്ന പണം ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണം. ശശിധരൻ കർത്താ പണം നൽകിയാൽ വാങ്ങും രസീതും കൊടുക്കും. ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല എന്നും സതീശൻ പറഞ്ഞു.

Story Highlights: sdpi cpim vd satheesan congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here