Advertisement

കെജ്രിവാള്‍ ജയിലില്‍, രാഹുല്‍ ബെയിലില്‍, കേരളത്തില്‍ അഴിമതിയില്‍ മുങ്ങിയ സര്‍ക്കാര്‍; പരിഹസിച്ച് ജെ പി നദ്ദ

April 6, 2024
Google News 3 minutes Read
J P Nadda slams LDF, UDF in Kozhikode road show

എല്‍ഡിഎഫിനെയും യുഡിഎഫിനെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ. പിണറായി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുകയാണെന്നും കെജ്രിവാള്‍ ജയിലിലും രാഹുല്‍ഗാന്ധി ബെയിലിലും ആണെന്നും നദ്ദ പറഞ്ഞു. കോഴിക്കോട് നടത്തിയ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ( J P Nadda slams LDF, UDF in Kozhikode road show)

കോഴിക്കോട് ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എം.ടി.രമേശിന്റെ പ്രചാരണാര്‍ത്ഥമുള്ള റോഡ് ഷോയിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പങ്കെടുത്തത്. അരയിടത്ത്പാലത്തുനിന്നും ആരംഭിച്ച റോഡ് ഷോയില്‍ നിരവധി പേര്‍ അണിനിരന്നു. മുതലക്കുളം മൈതാനം വരെയായിരുന്നു റോഡ് ഷോ. എല്‍ഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ചായിരുന്നു നദ്ദയുടെ പ്രസംഗം.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

രാജ്യ പുരോഗതിയില്‍ കേരളവും ഭാഗമാകണമെന്നും അതിനായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നും നദ്ദ പറഞ്ഞു. ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി.കെ.സജീവന്‍ തുടങ്ങിയവര്‍ റോഡ് ഷോയ്ക്ക് നേതൃത്വം നല്‍കി.

Story Highlights : J P Nadda slams LDF, UDF in Kozhikode road show

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here