കോഴിക്കോട് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നര വയസ്സുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്

കോഴിക്കോട് പയ്യോളി മണിയൂരിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നര വയസ്സുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് പോസ്റ്റ്മോർട്ടം.
കരുവാണ്ടി മുക്കിലെ കോട്ടയിൽ താഴ ആയിഷ സിയയാണ് മരിച്ചത്. ഇന്നലെ രാവിലെ 11 ഓടെ കിടപ്പുമുറിയിലാണ് കുഞ്ഞിൻ്റ മൃതദേഹം കണ്ടത്. മാതാവ് ഫായിസ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. ഫായിസ അടുത്ത വീട്ടിലെത്തി താൻ മരിക്കുകയാണെന്നും കുഞ്ഞിനെ കൊന്നെന്നും പറഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പു മുറിയിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടത്. ഫായിസ പൊലിസ് നിരീക്ഷണത്തിലാണ്.
Story Highlights: kozhikode child postmortem today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here