Advertisement

മലപ്പുറത്ത് റോഡുപണിയ്ക്കായി എടുത്ത 10 അടി താഴ്ചയുള്ള കുഴിയിലേക്ക് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; 14 പേര്‍ക്ക് പരുക്ക്

April 13, 2024
Google News 2 minutes Read
ksrtc bus accident malappuram

മലപ്പുറം തലപ്പാറയില്‍ വാഹനാപകടം. കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. 14 പേര്‍ക്ക് പരുക്കേറ്റെന്നാണ് പ്രാഥമിക വിവരം. (ksrtc bus accident malappuram )

ദേശീയ പാതയുടെ അറ്റകുറ്റപ്പണിയുടെ ഭാഗമായി എടുത്ത പത്തടി താഴ്ചയുള്ള കുഴിയിലേക്ക് ബസ് മറിയുകയായിരുന്നു. അറുപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. കോഴിക്കോട് നിന്ന് തൃശൂരേക്ക് പോയ കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.

Read Also: മലയോര ഹൈവേ ഒരു കേന്ദ്ര പദ്ധതിയാണോ ?

റോഡുപണി നടന്നുവരുന്നതിനിടെ നിരവധി അപകടങ്ങളാണ് മേഖലയില്‍ ഈ അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാത്രിയായതിനാല്‍ ഡ്രൈവര്‍ക്ക് കുഴി കാണാനാകാതിരുന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ ആംബുലന്‍സുകളെത്തിച്ച് പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയാണ്.

Story Highlights : ksrtc bus accident malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here