നടി ശോഭനയ്ക്ക് വിഷുക്കൈനീട്ടം നൽകി രാജീവ് ചന്ദ്രശേഖർ; ഇപ്പോൾ നടി മാത്രമെന്ന് ശോഭന

നടി ശോഭനയ്ക്ക് വിഷുക്കൈനീട്ടം നൽകി തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. ശോഭന എല്ലാവർക്കും പ്രചോദനം നൽകുന്ന താരമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് പുരോഗതി വേണം. മാറ്റം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ശോഭന നൽകുന്ന സപ്പോർട്ടിനു സന്തോഷമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
സജീവ രാഷ്ട്രീയത്തിലേക്കോ എന്ന ചോദ്യത്തിന് ആദ്യം മലയാളം പഠിക്കട്ടെ എന്ന് ശോഭന മറുപടി പറഞ്ഞു. പറയാനും പ്രസംഗിക്കാനുമൊക്കെ കഴിയട്ടെ. ഇപ്പോൾ നടിമാത്രം. ബാക്കിയെല്ലാം പിന്നീടെന്നും ശോഭന പറഞ്ഞു.
Story Highlights: shobana actor rajeev chandrasekhar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here